ഇസ്രായേലിന് ഇന്ത്യയില്‍നിന്ന് വലിയ പിന്തുണയുണ്ടെന്ന് നെതന്യാഹു

ഇസ്രായേലിന് ഇന്ത്യയില്‍നിന്ന് വലിയ പിന്തുണയുണ്ടെന്ന് നെതന്യാഹു
ഇസ്രായേലിന് ഇന്ത്യയില്‍നിന്ന് വലിയ പിന്തുണയുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേലിന്റെ ഏറ്റവും ശക്തരായ സഖ്യകക്ഷി യുഎസ് മാത്രമാണെന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നെതന്യാഹു. ഫേസ്ബുക്കിലും തനിക്ക് ഇന്ത്യയില്‍നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി അവകാശപ്പെട്ടു.

'ജെ ഡി വാന്‍സിനെ ബഹുമാനിക്കുന്നു, ഞങ്ങള്‍ക്ക് വളരെ നല്ലൊരു ബന്ധമാണുള്ളത്, എന്നാല്‍ അതിനര്‍ത്ഥം അദ്ദേഹം പറയുന്നതിനോടെല്ലാം ഞാന്‍ യോജിക്കുന്നു എന്നല്ല. ഒരു കാര്യം ഞാന്‍ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്, ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ഇതുവരെ നമുക്കുണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയൊരു സുഹൃത്താണ്, ഞാന്‍ ആ നിലപാടില്‍ പൂര്‍ണമായും ഉറച്ചുനില്‍ക്കുന്നു'- നെതന്യാഹു പറഞ്ഞു.

'ഇന്ത്യ എന്ന ഒരു ചെറിയ രാജ്യം പോലെ നമുക്ക് മറ്റ് ചില സുഹൃത്തുക്കളുമുണ്ട്, നിങ്ങള്‍ക്കറിയാമല്ലോ, അവിടെ 140 കോടി ജനങ്ങളുണ്ട്, നമുക്ക് അവിടെ വലിയ രീതിയിലുള്ള പിന്തുണയാണുള്ളത്'- നെതന്യാഹു പറഞ്ഞു. ഫേസ്ബുക്കിലും തനിക്ക് ഇന്ത്യയില്‍നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഇതുപോലെ മറ്റ് രാജ്യങ്ങളില്‍ നിന്നും പിന്തുണയുണ്ടാകാമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends