ട്രംപ് ചോദിച്ചു, ഫിഫ സമ്മതിച്ചു ; യുഎസ്എ താരം ബലോഗണിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഫിഫ

ട്രംപ് ചോദിച്ചു, ഫിഫ സമ്മതിച്ചു ; യുഎസ്എ താരം ബലോഗണിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഫിഫ
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് യുഎസ്എ താരം ബലോഗണിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഫിഫ. ബോസ്‌നിയയ്‌ക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിലാണ് ബലോഗണിന് ചുവപ്പു കാര്‍ഡ് ലഭിക്കുന്നത്. പിന്നാലെ ട്രംപ് ഫിഫയുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ താരത്തിന്റെ അപ്പീല്‍ പരിഗണിച്ച് സസ്‌പെന്‍ഷന്‍ നീക്കുകയായിരുന്നു. ഇതോടെ ബെല്‍ജിയത്തിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ താരത്തിന് കളിയാക്കാനാവും.ഇതാദ്യമായാണ് ലോകകപ്പില്‍ ഒരു താരത്തിന്റെ ഫിഫ എടുത്തു നീക്കുന്നത്. ഫിഫയുടെ പ്രഖ്യാപനത്തിന് പിന്നാലെ അവര്‍ക്ക് നന്ദിയര്‍പ്പിച്ച് ട്രംപ് രംഗത്തുവന്നിരുന്നു.

സസ്‌പെന്‍ഷന്‍ നടപടികള്‍ ഒരു വര്‍ഷത്തേക്ക് മരവിപ്പിക്കാനാണ് നിലവില്‍ ഫിഫയുടെ തീരുമാനം. ഇക്കാലയളവില്‍ താരം സമാന രീതിയിലുള്ള തെറ്റ് ആവര്‍ത്തിച്ചാല്‍ ഫിഫ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും. ബലോഗണിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നടപടിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.

Other News in this category



4malayalees Recommends