ഒന്നുകില്‍ കരാര്‍, അല്ലെങ്കില്‍ ഈ പണി അവസാനിപ്പിക്കും ; സംഘര്‍ഷം ജനങ്ങളെ ബാധിക്കാതിരിക്കാന്‍ കരാറിലെത്താനാണ് ആഗ്രഹിക്കുന്നതെന്ന് ട്രംപ്

ഒന്നുകില്‍ കരാര്‍, അല്ലെങ്കില്‍ ഈ പണി അവസാനിപ്പിക്കും ; സംഘര്‍ഷം ജനങ്ങളെ ബാധിക്കാതിരിക്കാന്‍ കരാറിലെത്താനാണ് ആഗ്രഹിക്കുന്നതെന്ന് ട്രംപ്
ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഇറാന് നേരെ വീണ്ടും ഭീഷണി മുഴക്കി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാനുമായി ഒന്നുകില്‍ ഒരു കരാറിലെത്തുമെന്നും അല്ലെങ്കില്‍ ഈ പണി അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. സംഘര്‍ഷം ജനങ്ങളെ ബാധിക്കാതിരിക്കാന്‍ കരാറിലെത്താനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.

'നമ്മള്‍ എങ്ങനെയെങ്കിലും വിജയിക്കാന്‍ പോകുകയാണ്. നമ്മള്‍ ഒന്നുകില്‍ ഒരു കരാറിലെത്തും, അല്ലെങ്കില്‍ ഈ പണി അവസാനിപ്പിക്കും, അതിന് ഒട്ടും ബുദ്ധിമുട്ടില്ല. 91 ദശലക്ഷം ആളുകളെ ബാധിക്കാന്‍ എനിക്ക് താല്‍പര്യമില്ലാത്തതുകൊണ്ട് ഒരു കരാറിലെത്താനാണ് കൂടുതല്‍ ആഗ്രഹിക്കുന്നത്. അവരുടെ പാലങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ നമുക്ക് തകര്‍ക്കാന്‍ കഴിയും''- ട്രംപ് പറഞ്ഞു.

ഇറാനെതിരെയുള്ള നീക്കങ്ങള്‍ക്ക് ശേഷം ആഗോള വിപണിയില്‍ എണ്ണവില വലിയ തോതില്‍ കുറഞ്ഞുവെന്നും ട്രംപ് പറഞ്ഞു. സമാധാന കരാറിന്റെ ഭാഗമായുള്ള വിട്ടുവീഴ്ചകള്‍ ഇറാന്‍ പാലിക്കേണ്ടതുണ്ട്. ഇറാനില്‍ ആണവായുധം ഉണ്ടായിരിക്കില്ല. സമ്പുഷ്ടമാക്കിയ യുറേനിയം നമുക്ക് ലഭിക്കാന്‍ പോകുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.

Other News in this category



4malayalees Recommends