ഉസ്ബക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പെരിന്തല്‍മണ്ണ സ്വദേശി അറസ്റ്റില്‍

ഉസ്ബക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, പെരിന്തല്‍മണ്ണ സ്വദേശി അറസ്റ്റില്‍
ഉസ്ബക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ സഹപാഠി ലാപ് ടോപ് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഹരിപ്പാട് സ്വദേശി സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. പെരിന്തല്‍മണ്ണ സ്വദേശിയായ സദറുള്‍ അനം അറസ്റ്റിലായി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ദില്ലിയില്‍ എത്തിച്ചു. അഫ്ഗാനിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ആണ് ഇരുവരും. നാല് ദിവസം മുമ്പാണ് സംഭവമുണ്ടായതെന്ന് ബന്ധുക്കള്‍ പറയുന്നു. ലാപ് ടോപ് കൊണ്ട് തലക്കടിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ തലച്ചോറില്‍ ആന്തരിക രക്തസ്രാവമുണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ ആക്രമിച്ച മലപ്പുറം സ്വദേശിയായ സദറുല്‍ അനം എന്ന 23കാരനെ ഉസ്ബക്കിസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരിക്കുകയാണ്. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവ് ഉസ്ബക്കിസ്ഥാനിലെത്തി മൃതദേഹം ദില്ലിയിലെത്തിച്ചു. ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം ?ഹരിപ്പാട്ടെ വീട്ടിലെത്തിക്കും. ഇവര്‍ രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നുണ്ടായ പ്രകോപനത്തില്‍ ലാപ്‌ടോപ് എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Other News in this category



4malayalees Recommends