പ്രാണപ്രതിഷ്ഠ ചടങ്ങിന് മാത്രം ഏകദേശം 113 കോടിയോളം രൂപ ചെലവായി, അലങ്കാരത്തിനും വെളിച്ചസംവിധാനങ്ങള്‍ക്കും 14.62 കോടി ; വിവിധ ചടങ്ങുകള്‍ക്കായി രണ്ടുവര്‍ഷത്തിനിടെ രാമക്ഷേത്ര ട്രസ്റ്റ് 124 കോടിയിലേറെ രൂപ ചെലവഴിച്ചെന്ന് കണക്ക് ; പരിശോധിക്കും

പ്രാണപ്രതിഷ്ഠ ചടങ്ങിന് മാത്രം ഏകദേശം 113 കോടിയോളം രൂപ ചെലവായി, അലങ്കാരത്തിനും വെളിച്ചസംവിധാനങ്ങള്‍ക്കും 14.62 കോടി ; വിവിധ ചടങ്ങുകള്‍ക്കായി രണ്ടുവര്‍ഷത്തിനിടെ രാമക്ഷേത്ര ട്രസ്റ്റ് 124 കോടിയിലേറെ രൂപ ചെലവഴിച്ചെന്ന് കണക്ക് ; പരിശോധിക്കും
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ അന്വേഷണം വിപുലമാക്കി പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി). വിവിധ ചടങ്ങുകള്‍ക്കായി രണ്ടുവര്‍ഷത്തിനിടെ രാമക്ഷേത്ര ട്രസ്റ്റ് 124 കോടിയിലേറെ രൂപ ചെലവഴിച്ചതടക്കമുള്ള കാര്യങ്ങളാണ് എസ്‌ഐടി വിശദമായി അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ട്രസ്റ്റിന്റെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ സാമ്പത്തിക ഇടപാടുകളെല്ലാം അന്വേഷണസംഘം പരിശോധിച്ചുവരികയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2024-ലെ രാംലല്ല പ്രാണപ്രതിഷ്ഠ ചടങ്ങിനും 2025-ലെ മഹാകുംഭമേളയോട് അനുബന്ധിച്ചും കോടിക്കണക്കിന് രൂപയാണ് ട്രസ്റ്റ് ചെലവഴിച്ചതെന്നാണ് കണ്ടെത്തല്‍. പ്രാണപ്രതിഷ്ഠ ചടങ്ങിന് മാത്രം ഏകദേശം 113 കോടിയോളം രൂപ ചെലവായെന്നാണ് കണക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 8000-ഓളം അതിഥികള്‍ പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. പ്രാണപ്രതിഷ്ഠ ചടങ്ങിന് വരുന്നവര്‍ക്കായി ടെന്റ് സൗകര്യം തയ്യാറാക്കുന്നതിനായി മാത്രം 35.97 കോടി രൂപ ചെലവായെന്നാണ് രേഖകളിലുള്ളത്. അക്ഷത് പൂജ ക്യാമ്പയിനായി 30.85 കോടി, പരസ്യത്തിനും പ്രചാരണത്തിനുമായി 21.77 കോടി, അലങ്കാരത്തിനും വെളിച്ചസംവിധാനങ്ങള്‍ക്കും 14.62 കോടി, ഭക്ഷണം ഉള്‍പ്പെടെയുള്ള മറ്റുചെലവുകള്‍ക്ക് 5.11 കോടി, പൂജാ ചടങ്ങുകള്‍ക്ക് 1.06 കോടി, സംഗീതസംവിധാനങ്ങള്‍ക്ക് 93 ലക്ഷം, ശബ്ദസംവിധാനത്തിന് 68 ലക്ഷം, വൈദ്യുതിക്കായി 43 ലക്ഷം എന്നിങ്ങനെയാണ് മറ്റുചെലവുകള്‍. ഇതുള്‍പ്പെടെ രണ്ടുവര്‍ഷത്തിനിടെ ക്ഷേത്രത്തില്‍ നടന്ന വിവിധ ചടങ്ങുകള്‍ക്ക് ചെലവായ തുക സംബന്ധിച്ച് എസ്‌ഐടി വിശദമായ പരിശോധന നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ബില്ലുകളും വൗച്ചറുകളുമെല്ലാം അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

കഴിഞ്ഞവര്‍ഷങ്ങളില്‍ ക്ഷേത്രത്തിലേക്ക് കാണിക്കയായി ലഭിച്ച സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ കണക്കെടുപ്പും എസ്‌ഐടി ആരംഭിച്ചിട്ടുണ്ട്. 2024 നവംബര്‍ മുതല്‍ 2025 ഫെബ്രുവരി വരെയുള്ള കാലയളവില്‍ 2.3 കിലോ സ്വര്‍ണവും 83.3 കിലോ വെള്ളിയും ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ചെന്നാണ് ട്രസ്റ്റിന്റെ രേഖകളിലുള്ളത്. മഹാകുംഭമേള സമയത്ത് 1.5 കിലോ സ്വര്‍ണവും 28 കിലോ വെള്ളിയും ലഭിച്ചതായും കണക്കുകളിലുണ്ട്. ഈ സംഭാവനകളും ഇതിന്റെ നിലവിലെ സ്ഥിതിയും സൂക്ഷിച്ചിരിക്കുന്ന സംവിധാനവുമെല്ലാം എസ്‌ഐടിയുടെ അന്വേഷണപരിധിയിലുണ്ട്.

Other News in this category



4malayalees Recommends