മരുമകളെ മൂന്നുദിവസം മുറിയിച്ച് അടച്ചിട്ട് പീഡനം ; 58 കാരനായ റെയില്‍വേ സീനിയര്‍ എഞ്ചിനീയര്‍ പിടിയില്‍

മരുമകളെ മൂന്നുദിവസം മുറിയിച്ച് അടച്ചിട്ട് പീഡനം ; 58 കാരനായ റെയില്‍വേ സീനിയര്‍ എഞ്ചിനീയര്‍ പിടിയില്‍
മരുമകളെ ക്രൂര പീഡനത്തിനിരയാക്കിയ റെയില്‍വേ സീനിയര്‍ എന്‍ജിനീയര്‍ പിടിയില്‍. മരുമകളെ പീഡിപ്പിക്കുകയും ഗാര്‍ഹിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത 58കാരനായ മുകേഷ് കുമാര്‍ തിവാരിയാണ് പിടിയിലായത്. മാസങ്ങളോളം പൊലീസിനെ വെട്ടിച്ച് കഴിഞ്ഞിരുന്ന ഇയാളുടെ രഹസ്യ താവളത്തേക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് അറസ്റ്റ്.

2023 നവംബറിലാണ് യുവതിയുടെ വിവാഹം നടക്കുന്നത്. അക്കാലം മുതല്‍ സ്ത്രീധനത്തിന്റെ പേരിലും യുവതി മാനസിക ശാരീരിക പീഡനത്തിനിരയായിരുന്നു. നിബന്ധിച്ച് മദ്യം കുടിപ്പിക്കുന്നതടക്കമുള്ള പീഡനവും യുവതി നേരിടേണ്ടി വന്നിരുന്നു. 2024 ഏപ്രില്‍ 20നാണ് യുവതിയെ 58കാരനായ അമ്മായിയപ്പന്‍ പീഡിപ്പിക്കുന്നത്. മൂന്ന് ദിവസം മുറിയില്‍ അടച്ചിട്ടായിരുന്നു പീഡനം. ഇതിനിടയിലാണ് യുവതി പൊലീസിനെ രഹസ്യമായി ബന്ധപ്പെട്ടത്.

ആലംബാഗിലെ റെയില്‍വേ കാര്യേജ് റിപ്പയര്‍ വര്‍ക്ക്ഷോപ്പിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. സ്ത്രീധന പീഡനം, മര്‍ദ്ദനം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.

Other News in this category



4malayalees Recommends