കൊച്ചി എംജി റോഡില്‍ ജാക്കിവച്ച് ഉയര്‍ത്തിയ വീട് ഒരു വശത്തേക്ക് ചരിഞ്ഞു ; കെട്ടിടം പൊളിച്ചുമാറ്റേണ്ടി വരുമെന്ന് ഫയര്‍ഫോഴ്‌സ്

കൊച്ചി എംജി റോഡില്‍ ജാക്കിവച്ച് ഉയര്‍ത്തിയ വീട് ഒരു വശത്തേക്ക് ചരിഞ്ഞു ; കെട്ടിടം പൊളിച്ചുമാറ്റേണ്ടി വരുമെന്ന് ഫയര്‍ഫോഴ്‌സ്
കൊച്ചി എംജി റോഡില്‍ ജാക്കിവച്ച് ഉയര്‍ത്തിയ വീട് ഒരു വശത്തേക്ക് ചരിഞ്ഞു. കെട്ടിടം പൊളിച്ചുമാറ്റേണ്ടി വരുമെന്നാണ് ഫയര്‍ഫോഴ്സിന്റെ വിലയിരുത്തല്‍. ബാങ്ക് ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്കാണ് ഈ കെട്ടിടം ചരിഞ്ഞ് നില്‍ക്കുന്നത്. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈയില്‍ നിന്നുള്ള സ്വകാര്യ കമ്പനിയാണ് വീടുയര്‍ത്താന്‍ ശ്രമിച്ചത്. ജാക്കിയുടെ ലിവര്‍ തെറ്റിയതാണ് വിനയായത്.

കഴിഞ്ഞ കുറേകാലമായി ആള്‍ത്താമസമില്ലാത്ത കെട്ടിടമാണിത്. മഴക്കാലത്ത് താഴത്തെ നിലയിലേക്ക് വെള്ളം കയറുന്ന സാഹചര്യമുള്ളതിനാല്‍ അത് പരിഹരിക്കാനാണ് ചെന്നൈ കമ്പനിയെ കരാര്‍ ഏല്‍പ്പിക്കുന്നത്. കെട്ടിടം നാലടിയോളം ഉയര്‍ത്താനായിരുന്നു തീരുമാനം. എന്നാല്‍ ചെറിയൊരു പാകപിഴയാണ് അപകടകരമായ രീതിയില്‍ കെട്ടിടം ചരിയാന്‍ ഇടയാക്കിയത്.

കെട്ടിടം പഴയപടി നേരെയാക്കുക എന്നത് അസാധ്യമായ കാര്യമാണെന്ന് ഫയര്‍ഫോഴ്സ് വ്യക്തമാക്കിയെങ്കിലും ഇന്ന് പരിശോധന നടത്തി ഉറപ്പുവരുത്തിയ ശേഷം മാത്രമേ തുടര്‍ നടപടികളിലേക്ക് കടക്കുകയുള്ളു എന്നാണ് കമ്പനി അധികൃതര്‍ പ്രതികരിക്കുന്നത്. താഴത്തെ നിലയാകെ തകര്‍ന്നിട്ടുണ്ട്. അടിത്തറ ഇളകിയ നിലയിലുമാണ്. മഴ കനക്കുന്ന സാഹചര്യമായതിനാലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.



Other News in this category



4malayalees Recommends