പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍ ; സൈനിക കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണം ; ഇത് ഇറാനുള്ള 'ശിക്ഷ' യെന്ന് യുഎസ് ഉദ്യോഗസ്ഥര്‍

പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍ ; സൈനിക കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണം ; ഇത് ഇറാനുള്ള 'ശിക്ഷ' യെന്ന് യുഎസ് ഉദ്യോഗസ്ഥര്‍
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ ലംഘിക്കപ്പെട്ടതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍. ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുകപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ബുധനാഴ്ച പുലര്‍ച്ചെ അമേരിക്ക ഇറാനിലെ പ്രമുഖ സൈനിക കേന്ദ്രങ്ങളില്‍ അതിശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. അമേരിക്കയുടെ അത്യാധുനിക 'MQ-9' ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇറാന്‍ അവകാശപ്പെട്ടു. ഇരുരാജ്യങ്ങളും വീണ്ടും കൊമ്പുകോര്‍ത്തതോടെ അന്താരാഷ്ട്ര വിപണികളിലും ആശങ്കയുണ്ട്.

കഴിഞ്ഞ തവണ നടത്തിയതിനേക്കാള്‍ നാലിരട്ടി ശക്തിയിലാണ് ഇത്തവണ അമേരിക്ക ഇറാനെതിരെ തിരിഞ്ഞിരിക്കുന്നത്. ഇത് ഇറാനുള്ള 'ശിക്ഷ' യെന്നാണ് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, തീരദേശ നിരീക്ഷണ കേന്ദ്രങ്ങള്‍, മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, ഡ്രോണ്‍ താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഇറാനിലെ തന്ത്രപ്രധാന തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസ്, സിരിക്, ഖേഷ്മ് ദ്വീപ് എന്നിവിടങ്ങളില്‍ വന്‍ സ്‌ഫോടനങ്ങളും തീപിടുത്തവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തുര്‍ക്കിയില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെയുള്ള ആക്രമണത്തിന് ഉത്തരവിട്ടത്. അന്താരാഷ്ട്ര വിപണിയില്‍ ഇറാന്റെ ക്രൂഡ് ഓയില്‍ വില്‍പ്പന ട്രംപ് റദ്ദാക്കി.

അമേരിക്കയുടെ കരാര്‍ ലംഘനത്തിന് മറുപടിയായി ബഹ്റൈനിലെയും കുവൈറ്റിലെയും 85 യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്‌സ് അവകാശപ്പെട്ടു

Other News in this category



4malayalees Recommends