മേജര്‍ രവി ശരിക്കും പട്ടാളത്തിലെ മേജര്‍ ആണോയെന്ന് മകന് സംശയം ? ഗൂഗിള്‍ ചെയ്തപ്പോള്‍ അവന്‍ ഞെട്ടി ; തുറന്നുപറഞ്ഞ് നവ്യനായര്‍

മേജര്‍ രവി ശരിക്കും പട്ടാളത്തിലെ മേജര്‍ ആണോയെന്ന് മകന് സംശയം ? ഗൂഗിള്‍ ചെയ്തപ്പോള്‍ അവന്‍ ഞെട്ടി ; തുറന്നുപറഞ്ഞ് നവ്യനായര്‍
മേജര്‍ രവിയെക്കുറിച്ച് നടി നവ്യ നായര്‍ പറഞ്ഞ വാക്കുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മേജര്‍ രവി ശരിക്കും പട്ടാളത്തിലെ മേജര്‍ ആണോയെന്ന് മകന് സംശയം ഉണ്ടായെന്നും പിന്നീട് ഗൂഗിള്‍ ചെയ്തപ്പോള്‍ അവന്‍ ഞെട്ടി എന്നും നവ്യ നായര്‍ പറഞ്ഞു. വിസിറ്റര്‍ എന്ന ഏറ്റവും പുതിയ സിനിമയുടെ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു നടി.

'മേജര്‍ രവി സാറിന്റെ പേര് വീട്ടില്‍ സംസാരിക്കവെ മകന്‍ വന്ന് മേജര്‍ ഒക്കെ ആണോ എന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു അദ്ദേഹം മേജര്‍ ആണെന്ന്. ഉടനെ മകന്‍ ഗൂഗിള്‍ ചെയ്തു നോക്കി. അതില്‍ എന്‍എസ്ജി എന്നൊക്കെ കണ്ടപ്പോള്‍ ഓ മൈ ഗോഡ് എന്ന് മകന്‍ പറഞ്ഞു. ഇത്രയും വര്‍ഷം കമാന്‍ഡോ ആയിരുന്നോ അമ്മേ എന്ന് പറഞ്ഞു', നവ്യ നായര്‍ പറഞ്ഞു.

Other News in this category



4malayalees Recommends