ആഭ്യന്തര വിഭാഗിയതും ഗ്രൂപ്പ് രാഷ്ട്രീയവും അവസാനിപ്പിച്ച് ഐക്യത്തോടെ ലേബര്‍ സര്‍ക്കാര്‍ മുന്നോട്ട് പോകും ; തിങ്കളാഴ്ച ഔദ്യോഗിക ചുമതല ഏറ്റെടുക്കാനിരിക്കേ നിലപാട് വ്യക്തമാക്കി ആന്‍ഡി ബേണ്‍ഹാം

ആഭ്യന്തര വിഭാഗിയതും ഗ്രൂപ്പ് രാഷ്ട്രീയവും അവസാനിപ്പിച്ച് ഐക്യത്തോടെ ലേബര്‍ സര്‍ക്കാര്‍ മുന്നോട്ട് പോകും ; തിങ്കളാഴ്ച ഔദ്യോഗിക ചുമതല ഏറ്റെടുക്കാനിരിക്കേ നിലപാട് വ്യക്തമാക്കി ആന്‍ഡി ബേണ്‍ഹാം
ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയില്‍ ഇനി വിഭാഗീയതയ്ക്ക് സ്ഥാനമില്ലെന്നും ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി ആന്‍ഡി ബേണ്‍ഹാം. തിങ്കളാഴ്ച പ്രധാനമന്ത്രിയായി ഔദ്യോഗികമായി ചുമതലയേല്‍ക്കാനിരിക്കേയാണ് പ്രഖ്യാപനം.

രാജ്യത്തിന്റെ ഇടതുപക്ഷ നയങ്ങളുമായി മുന്നോട്ടുപോകവേ പൊതു മേഖല ശക്തിപ്പെടുത്താന്‍ ശ്രമം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതു സേവനങ്ങള്‍ മെച്ചപ്പെടുത്തും. സോഷ്യല്‍ കെയര്‍ മേഖലയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കും. പുതിയ കൗണ്‍സില്‍ വീടുകള്‍ വ്യാപകമായി നിര്‍മ്മിക്കും എന്നിങ്ങനെ പ്രഖ്യാപനങ്ങളുമായിട്ടാണ് ആന്‍ഡി ബേണ്‍ഹാമിന്റെ വരവ്.

മേയറായിരിക്കെ സ്വീകരിച്ച വികസന മാതൃക ദേശീയ തലത്തിലും പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മാറ്റമാണിതെന്നും, ലേബര്‍ പാര്‍ട്ടിക്ക് ശരിയായ ദിശയില്‍ മുന്നേറാനുള്ള 'അവസാന അവസരമാണ്' ഇതെന്നും ബേണ്‍ഹാം അഭിപ്രായപ്പെട്ടു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെയോ ഗ്രീന്‍ പാര്‍ട്ടിയെയോ റീഫോം യുകെയെയോ അനുകരിക്കാതെ, തനതായ ലേബര്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായ സര്‍ക്കാരിനാണ് താന്‍ നേതൃത്വം നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ ഉയരുന്നുണ്ട്. ധനമന്ത്രിസ്ഥാനത്തേക്ക് ഷബാന മഹ്‌മൂദിനെ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വിമര്‍ശനത്തിനിടയാക്കുന്നുണ്ട്. എഡ് മിലിബാന്‍ഡിനെ ആ സ്ഥാനത്ത് പരിഗണിക്കണമെന്നാണ് ആവശ്യം.ഏതായാലും വരും ദിവസങ്ങളില്‍ മന്ത്രിസഭാ രൂപീകരണത്തില്‍ ലേബറിന്റെ നേതാക്കളുടെ ഭിന്നത ചര്‍ച്ചയാകുമെന്നാണ് സൂചന. ആന്‍ഡി ബേണ്‍ഹാമിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളികളിലൊന്നാണിത്.

Other News in this category



4malayalees Recommends