കുട്ടിപ്പീഡകരെ ഷണ്ഡീകരിക്കും; യുകെയിലെ കൂടുതല്‍ ഇടങ്ങളിലേക്ക് സ്‌കീം വ്യാപിപ്പിക്കുന്നു; അപകടകാരികളായ 'വേട്ടക്കാരെ' നിയന്ത്രിച്ച് നിര്‍ത്താന്‍ സുപ്രധാന നീക്കം; നിര്‍ബന്ധിതമായി നടപ്പാക്കാന്‍ ആലോചന

കുട്ടിപ്പീഡകരെ ഷണ്ഡീകരിക്കും; യുകെയിലെ കൂടുതല്‍ ഇടങ്ങളിലേക്ക് സ്‌കീം വ്യാപിപ്പിക്കുന്നു; അപകടകാരികളായ 'വേട്ടക്കാരെ' നിയന്ത്രിച്ച് നിര്‍ത്താന്‍ സുപ്രധാന നീക്കം; നിര്‍ബന്ധിതമായി നടപ്പാക്കാന്‍ ആലോചന
അപകടകാരികളായ കുട്ടിപ്പീഡകരെ ഷണ്ഡീകരിക്കുന്ന പദ്ധതി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഉറപ്പ് നല്‍കി ജസ്റ്റിസ് സെക്രട്ടറി. ലൈംഗിക കുറ്റവാളികള്‍ക്കുള്ള കടുത്ത ശിക്ഷ രാജ്യത്തെ കൂടുതല്‍ ജയിലുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഡേവിഡ് ലാമി പ്രഖ്യാപിച്ചു.

ഹോം സെക്രട്ടറി ഷബാന മഹ്മൂദ് ജസ്റ്റിസ് മന്ത്രാലയത്തിന്റെ ചുമതലയില്‍ ഇരിക്കുമ്പോഴാണ് ഭീതിജനിപ്പിച്ച വേട്ടക്കാര്‍ക്ക് കെമിക്കല്‍ ഷണ്ഡീകരണം നിര്‍ബന്ധമാക്കുമെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തിന് ഇപ്പുറം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ഗവണ്‍മെന്റ് തയ്യാറായിരുന്നില്ല.

'പദ്ധതി ഉപേക്ഷിച്ചിട്ടില്ല. ഇത് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. അപകടകാരികളായ വ്യക്തികളെ നിയന്ത്രിച്ച് നിര്‍ത്തേണ്ടത് സുപ്രധാനമാണ്', ഡേവിഡ് ലാമി ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുന്നു.

ലൈംഗിക കുറ്റവാളികള്‍ക്ക് എതിരായ നടപടികള്‍ ഗവണ്‍മെന്റ് മയപ്പെടുത്തുമെന്ന ആശങ്കയ്ക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. ലൈംഗിക കുറ്റവാളികളുടെ ത്വര കുറയ്ക്കുന്ന മരുന്നുകള്‍ നല്‍കുന്നത് വഴി ഇവര്‍ വീണ്ടും സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയുകയാണ് ലക്ഷ്യമാക്കുന്നത്.

നിലവില്‍ തടവുകാര്‍ക്ക് ഈ ട്രീറ്റ്‌മെന്റ് സ്വയം തെരഞ്ഞെടുക്കാം. എന്നാല്‍ ചില കേസുകളില്‍ ഇത് നിര്‍ബന്ധിതമായി നടപ്പാക്കാനാണ് മന്ത്രിമാര്‍ ആലോചിക്കുന്നത്. ലൈംഗിക കുറ്റവാളികള്‍ മറ്റ് അക്രമണങ്ങള്‍ ഉപയോഗിക്കുമെന്ന് വിമര്‍ശകര്‍ ഇതിനെതിരെ നിലപാട് സ്വീകരിക്കുന്നുണ്ട്.

Other News in this category



4malayalees Recommends