ഗോള്‍ മഴ കണ്ട മത്സരം ; ലോകകപ്പ് ഫുട്‌ബോളില്‍ മൂന്നാം സ്ഥാനത്തിനായുള്ള ലൂസേഴ്സ് ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട്

ഗോള്‍ മഴ കണ്ട മത്സരം ; ലോകകപ്പ് ഫുട്‌ബോളില്‍ മൂന്നാം സ്ഥാനത്തിനായുള്ള ലൂസേഴ്സ് ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട്
ലോകകപ്പ് ഫുട്‌ബോളില്‍ മൂന്നാം സ്ഥാനത്തിനായുള്ള ലൂസേഴ്സ് ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട്. ഗോള്‍ മഴ കണ്ട മത്സരത്തില്‍ നാലിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ജയം.

ആദ്യ പകുതിയില്‍ ഏകപക്ഷീയമായ നാലു ഗോളിനു മുന്നിലായിരുന്ന ഇംഗ്ലണ്ടിനെ ഞെട്ടിച്ച് രണ്ടാം പകുതിയില്‍ ഫ്രാന്‍സ് തിരിച്ചുവന്നെങ്കിലും രണ്ട് ഗോളുകള്‍ കൂടി നേടി ഇംഗ്ലണ്ട് വിജയമുറപ്പിച്ചു.

ഡെക്ലാന്‍ റൈസ് (3'), എസ്രി കൊന്‍സ (18'), ജൂഡ് ബെല്ലിങ്ങ്ഹാം (90 +8') ബുകായോ സാക്ക (37', 45+1, 87') എന്നിവരാണ് ഇംഗ്ലണ്ടിനു വേണ്ടി ഗോള്‍ നേടിയത്. കിലിയന്‍ എംബാപ്പെ (48', 66'), ബ്രാഡ്ലി ബാര്‍കോള (54'), ഡെംബലെ (90 +10' എന്നിവരാണ് ഫ്രാന്‍സിന്റെ ഗോള്‍ നേടിയത്.

ഇരട്ട ഗോളോടെ എംബാപ്പ ഈ ലോകകപ്പില്‍ 10 ഗോള്‍ തികച്ചു. ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ മെസ്സിയെ പിന്നിലാക്കി. എംബാപ്പയ്ക്ക് 10 ഗോളും നാല് അസിസ്റ്റുമാണുള്ളത്. മെസിക്ക് എട്ട് ഗോളും നാല് അസിസ്റ്റും. ലോകകപ്പ് ചരിത്രത്തില്‍ 22 ഗോളുകള്‍ നേടിയും മെസിയെ പിന്നിലാക്കിയ എംബാപ്പെ 2026 ലോകകപ്പും അവിസ്മരണീയമാക്കി.

Other News in this category



4malayalees Recommends