സംഘര്‍ഷം ശക്തമായിരിക്കേ നിര്‍ണായക ചര്‍ച്ചകള്‍ക്ക് ഇറാന്‍ സംഘം നാളെ പാകിസ്ഥാനില്‍

സംഘര്‍ഷം ശക്തമായിരിക്കേ നിര്‍ണായക ചര്‍ച്ചകള്‍ക്ക് ഇറാന്‍ സംഘം നാളെ പാകിസ്ഥാനില്‍
ഇറാന്‍ സംഘം നാളെ പാകിസ്ഥാനില്‍ എത്തി നിര്‍ണായക ചര്‍ച്ചകള്‍ നടത്തും. ഇതിനിടെയാണ് മേഖലയില്‍ പുതിയ സൈനിക നീക്കങ്ങളും ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജോര്‍ദാനില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന് നേരെ യുഎസിന്റെ ശക്തമായ വ്യോമാക്രമണം ആരംഭിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് വീണ്ടും കനത്ത വ്യോമാക്രമണം ആരംഭിച്ചതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് ഈ നീക്കം. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി ദുര്‍ബലപ്പെടുത്താനും, ജോര്‍ദാനില്‍ ആക്രമണം നടത്തിയ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിന് കടുത്ത ശിക്ഷ നല്‍കാനുമാണ് ആക്രമണമെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

ഇറാന്റെ തെക്കന്‍ തുറമുഖ നഗരമായ സിരിക്കില്‍ യുഎസ് വ്യോമാക്രമണം നടത്തിയതായി ഇറാന്റെ മെഹര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹാജിയാബാദിലും യുഎസ് ആക്രമണമുണ്ടായെങ്കിലും ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ജോര്‍ദാനിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളിലാണ് രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടത്.

Other News in this category



4malayalees Recommends