വിഎസിന്റെ ഓര്‍മക്കുറിപ്പുമായുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

വിഎസിന്റെ ഓര്‍മക്കുറിപ്പുമായുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി
വിഎസിന്റെ ഓര്‍മക്കുറിപ്പുമായുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി. മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം എന്ന തലക്കെട്ടോടെയാണ് ഓര്‍മ്മക്കുറിപ്പ്. കള്ളന്‍ വിജയന്‍ എന്ന നാടക പ്രവര്‍ത്തകനെ കുറിച്ചുള്ള ലേഖനം ഇന്ന് ഇറങ്ങിയ പതിപ്പിലില്ല. മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം എന്ന പേരിലാണ് ഓര്‍മക്കുറിപ്പ്. കെവി സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ വരാന്തപ്പതിപ്പിലുണ്ട്. ഒന്നാം പേജിലും അവസാന പേജിലുമാണ് ഓര്‍മ്മക്കുറിപ്പുകള്‍ ഉള്ളത്. ഇന്നലെ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വാരാന്ത പതിപ്പ് പുറത്തിറക്കിയിരുന്നില്ല.

കള്ളന്‍ വിജയന്‍ എന്ന നാടക പ്രവര്‍ത്തകനെ കുറിച്ചുള്ള ലേഖനം വാരാന്തപ്പതിപ്പില്‍ ഉണ്ടായിരുന്നതാണ് പ്രശ്‌നത്തിന് കാരണം. എന്നാല്‍ ഇന്ന് ഇറങ്ങിയ വാരാന്തപ്പതിപ്പില്‍ കള്ളന്‍ വിജയനെ കുറിച്ചുള്ള ലേഖനം ഇല്ല. തന്നെ കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും ദേശാഭിമാനി ശേഖരിച്ചിരുന്നുവെന്ന് കള്ളന്‍ വിജയന്‍ വെളിപ്പെടുത്തിയിരുന്നു.എന്നാല്‍ വാരാന്തപ്പതിപ്പില്‍ നിന്നും ലേഖനം ഒഴിവാക്കുകയായിരുന്നു.

കള്ളന്‍ വിജയനെ കുറിച്ച് ലേഖനം ഇല്ലെന്നായിരുന്നു എം സ്വരാജ് പറഞ്ഞത്.



Other News in this category



4malayalees Recommends