10 വര്‍ഷത്തിനിടെ യുകെയ്ക്ക് ഏഴാമത്തെ പ്രധാനമന്ത്രി; കീര്‍ സ്റ്റാര്‍മര്‍ ഔദ്യോഗികമായി രാജിവെച്ചു; ചാള്‍സ് രാജാവിനെ കണ്ട് സ്ഥാനം ഏറ്റെടുത്ത് ബേണ്‍ഹാം

10 വര്‍ഷത്തിനിടെ യുകെയ്ക്ക് ഏഴാമത്തെ പ്രധാനമന്ത്രി; കീര്‍ സ്റ്റാര്‍മര്‍ ഔദ്യോഗികമായി രാജിവെച്ചു; ചാള്‍സ് രാജാവിനെ കണ്ട് സ്ഥാനം ഏറ്റെടുത്ത് ബേണ്‍ഹാം
'എന്റെ ജോലി കഴിഞ്ഞു', ഔദ്യോഗികമായി രാജിവെച്ച് പ്രധാനമന്ത്രി പദം ഒഴിഞ്ഞ് കീര്‍ സ്റ്റാര്‍മര്‍. ആറര വര്‍ഷക്കാലം ലേബര്‍ നേതൃപദവിയില്‍ ഇരുന്ന സമയം താന്‍ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തത് 2019-ലെ ചരിത്രപരമായ തോല്‍വിയില്‍ നിന്നുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

പാര്‍ട്ടിയില്‍ മാറ്റം വരുത്തി രാജ്യത്തെ നേരിടാന്‍ പ്രാപ്തമാക്കി. ഇതാണ് 2024-ലെ വമ്പന്‍ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ചത്. ഇതിന് ശേഷം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സേവനം നല്‍കാന്‍ കഴിഞ്ഞത് ബഹുമതിയാണ്. രണ്ട് വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് ബ്രിട്ടന്‍ കൂടുതല്‍ ശക്തമാണ്, സ്റ്റാര്‍മര്‍ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു.

സ്റ്റാര്‍മര്‍ ഔദ്യോഗികമായി രാജിവെച്ചതോടെ ആന്‍ഡി ബേണ്‍ഹാമിനെ രാജ്യത്തിന്റെ 59-ാമത് പ്രധാനമന്ത്രിയായി ചാള്‍സ് രാജാവ് ഔദ്യോഗികമായി നിയോഗിച്ചു. നം.10'ല്‍ എത്തിയ ശേഷം ബേണ്‍ഹാം തന്റെ പുതിയ ക്യാബിനറ്റിന്റെ വിവരങ്ങള്‍ പ്രഖ്യാപിക്കും.

2016 മുതല്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ മൂലം പല പ്രധാനമന്ത്രിമാര്‍ക്കും സ്ഥാനഭ്രംശം നേരിട്ടു. ഇപ്പോള്‍ പത്ത് വര്‍ഷത്തിനിടെ ഏഴാമത്തെ പ്രധാനമന്ത്രിയായാണ് ബേണ്‍ഹാം സ്ഥാനമേറ്റിരിക്കുന്നത്.

Other News in this category



4malayalees Recommends