വേണ്ടെന്ന് വച്ചത് ലോക മഹായുദ്ധമെന്ന് ട്രംപ് ; ഹോര്‍മുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാന്‍ സമ്മതിച്ചെന്ന പ്രസ്താവന നുണയെന്ന് ഇറാന്‍ മാധ്യമങ്ങള്‍

വേണ്ടെന്ന് വച്ചത് ലോക മഹായുദ്ധമെന്ന് ട്രംപ് ; ഹോര്‍മുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാന്‍ സമ്മതിച്ചെന്ന പ്രസ്താവന നുണയെന്ന് ഇറാന്‍ മാധ്യമങ്ങള്‍
ഇറാനെതിരെ ഇന്നു നടത്താനിരുന്ന ആക്രമണം വേണ്ടെന്നുവച്ചതിലൂടെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയൊരു യുദ്ധമാണ് മാറ്റിവച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൗദി അറേബ്യ ഉള്‍പ്പെടെയുള്ളവരുടെ ആഭ്യര്‍ത്ഥന മാനിച്ചാണ് ആക്രമണത്തില്‍ നിന്ന് യുഎസ് പിന്മാറിയത്.

ഇറാനുമായി സമാധാന ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കുമെന്ന് ട്രംപ് പറഞ്ഞു. ആക്രമണം ഉപേക്ഷിച്ച് ചര്‍ച്ച തുടങ്ങുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ക്രൂഡ്ഓയില്‍ വില കൂപ്പുകുത്തി.

അതിനിടെ ഹോര്‍മുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാന്‍ സമ്മതിച്ചെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇറാന്‍ ഇതു തള്ളി. ഒപ്പം ഇന്നു നടത്താനിരുന്ന ആക്രമണം ഉപേക്ഷിക്കണമെന്ന് ഇറാന്‍ അപേക്ഷിച്ചുവെന്ന ട്രംപിന്റെ വാദം മറ്റൊരു നുണയെന്നും ഇറാന്‍ വ്യക്തമാക്കി.

വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ ഇറാന്‍ ഊര്‍ജ്ജിതമാക്കി. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Other News in this category



4malayalees Recommends