അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ തുടരുന്നു; നിലപാട് മാറ്റേണ്ട സമയമല്ലെന്ന് മാര്‍ക്ക് കാര്‍ണി

അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ തുടരുന്നു; നിലപാട് മാറ്റേണ്ട സമയമല്ലെന്ന് മാര്‍ക്ക് കാര്‍ണി
അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിലവില്‍ മുന്നേറുകയാണെന്നും, ഈ ഘട്ടത്തില്‍ കാനഡയുടെ സമീപനം മാറ്റേണ്ട സാഹചര്യമില്ലെന്നും പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. ഓഗസ്റ്റ് 19 മുതല്‍ കാനഡയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് കാര്‍ണിയുടെ പ്രതികരണം.

ടൊറന്റോയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാടറിയിച്ചത്.ട്രംപ് ഭരണകൂടത്തോട് കൂടുതല്‍ കടുത്ത നിലപാട് സ്വീകരിക്കണോ എന്ന ചോദ്യത്തിന്, ഇപ്പോള്‍ നയം മാറ്റേണ്ട സമയമല്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

കാനഡ-അമേരിക്ക വ്യാപാര കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി ഡൊമിനിക് ലെബ്ലാങ്കും രാജ്യത്തിന്റെ മുഖ്യ വ്യാപാര ചര്‍ച്ചാ പ്രതിനിധിയായ ജാനിസ് ഷാരറ്റും നിലവില്‍ വാഷിങ്ടണില്‍ വിവിധതല ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് കാര്‍ണി അറിയിച്ചു. കഴിഞ്ഞ ആഴ്ചയും ഇരുവരും അമേരിക്കന്‍ വ്യാപാര പ്രതിനിധി ജെയ്മിസണ്‍ ഗ്രീറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

'ഞാനും അമേരിക്കന്‍ നേതാക്കളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ട്. എന്നാല്‍ ഇത് ഒരു ചര്‍ച്ചയാണ്. അതിനാല്‍ ഇപ്പോള്‍ സമീപനം മാറ്റേണ്ട സമയമല്ല,' കാര്‍ണി കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 19 മുതല്‍ കാനഡയില്‍ നിന്നുള്ള വ്യാപകമായ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Other News in this category



4malayalees Recommends