കാനഡയെ വീണ്ടും വിമര്‍ശിച്ച് ട്രംപ്; 'നാസ്റ്റി' നേതൃത്വമെന്ന് പരാമര്‍ശം, മറുപടിയുമായി മാര്‍ക്ക് കാര്‍ണി

കാനഡയെ വീണ്ടും വിമര്‍ശിച്ച് ട്രംപ്; 'നാസ്റ്റി' നേതൃത്വമെന്ന് പരാമര്‍ശം, മറുപടിയുമായി മാര്‍ക്ക് കാര്‍ണി
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും കാനഡയെയും അതിന്റെ നേതൃത്വത്തെയും രൂക്ഷമായി വിമര്‍ശിച്ചു. ലാസ് വെഗാസില്‍ നടന്ന പ്രസംഗത്തിനിടെ കാനഡയുടെ നേതൃത്വത്തെ അഞ്ച് തവണ 'നാസ്റ്റി' എന്ന് വിശേഷിപ്പിച്ച ട്രംപ്, തന്റെ ഭരണകൂടത്തിന്റെ താരിഫ് നയത്തെയും ശക്തമായി ന്യായീകരിച്ചു.'വര്‍ഷങ്ങളായി ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ജര്‍മനി, കാനഡ തുടങ്ങി പല രാജ്യങ്ങളും താരിഫുകള്‍ ഉപയോഗിച്ച് അമേരിക്കയെ ചൂഷണം ചെയ്തു. അതുകൊണ്ടാണ് എനിക്ക് താരിഫുകള്‍ ഇഷ്ടമുള്ളത്,' എന്ന് ട്രംപ് പറഞ്ഞു. 'കാനഡയിലെ ജനങ്ങളെ ഞാന്‍ ഇഷ്ടപ്പെടുന്നു. പക്ഷേ അവരുടെ നേതൃത്വം നാസ്റ്റിയാണ്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിച്ച കാനഡന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ഇരുരാജ്യങ്ങളും തമ്മില്‍ തുടരുന്ന വ്യാപാര ചര്‍ച്ചകള്‍ 'തുടരുകയാണ് എന്നു വ്യക്തമാക്കി.

'അദ്ദേഹം ഉപയോഗിച്ച വിശേഷണം 'നാസ്റ്റി' ആണെങ്കില്‍ അങ്ങനെ പറയാം. എന്നാല്‍ ഇത് ചര്‍ച്ചയുടെ ഭാഗമാണ്,' എന്ന് കാര്‍ണി പ്രതികരിച്ചു.

കഴിഞ്ഞ ആഴ്ച ട്രംപുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നുവെന്നും, വരും ദിവസങ്ങളില്‍ ഇനിയും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്നും കാര്‍ണി അറിയിച്ചു.

അമേരിക്കയും കാനഡയും തമ്മിലുള്ള പുതിയ വ്യാപാര-താരിഫ് ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പരാമര്‍ശം ശ്രദ്ധേയമായത്.

Other News in this category



4malayalees Recommends