ഇന്ത്യയ്ക്കും ഭീഷണി; റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം തീരുവ; ബില്ലിന് യുഎസ് സെനറ്റിന്റെ അംഗീകാരം

ഇന്ത്യയ്ക്കും ഭീഷണി; റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100 ശതമാനം തീരുവ; ബില്ലിന് യുഎസ് സെനറ്റിന്റെ അംഗീകാരം
റഷ്യയ്‌ക്കെതിരായ ഉപരോധ നടപടികള്‍ ശക്തമാക്കുന്നതിനായുള്ള ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നല്‍കി. റഷ്യയില്‍നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നൂറുശതമാനം തീരുവ ചുമത്താന്‍ പ്രസിഡന്റ് ട്രംപിന് അനുമതി നല്‍കുന്ന ബില്ലിനാണ് സെനറ്റ് അംഗീകാരം നല്‍കിയത്. 11-ന് എതിരേ 86 വോട്ടുകള്‍ക്കാണ് യുഎസ് സെനറ്റില്‍ ബില്ല് പാസായത്. ഇനി ബില്ല് യുഎസ് പ്രതിനിധിസഭയുടെ അംഗീകാരത്തിനായി അയക്കും.

യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയുടെ സാമ്പത്തിക സ്രോതസ്സുകള്‍ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎസ് പുതിയ ബില്ല് കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായാണ് റഷ്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന അഞ്ച് രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്താന്‍ അനുമതി നല്‍കുന്നത്. ഇന്ത്യ, ചൈന, അസര്‍ബൈജാന്‍, ഹംഗറി, സ്ലൊവാക്യ തുടങ്ങിയവയാണ് റഷ്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന അഞ്ച് രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് യുഎസില്‍ 100 ശതമാനം തീരുവ ചുമത്താനാണ് ബില്ലിലെ ശുപാര്‍ശ. ഇതിനുപുറമേ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അടക്കമുള്ള റഷ്യന്‍ നേതാക്കള്‍ക്കും ഉദ്യോ?ഗസ്ഥര്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്താനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്.

റഷ്യയ്‌ക്കെതിരായ ഉപരോധ നടപടികള്‍ ശക്തമാക്കുന്നതിനൊപ്പം ഇറാനിലെ ഊര്‍ജമേഖലയില്‍ നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്ക് പിഴ ചുമത്താനും പുതിയ ബില്ലില്‍ ശുപാര്‍ശയുണ്ട്. ഓഗസ്റ്റ് 31-നാണ് ഈ ബില്‍ യുഎസ് പ്രതിനിധിസഭയുടെ പരിഗണനയ്ക്ക് വരുന്നത്.

Other News in this category



4malayalees Recommends