ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിര്‍ണായക ബില്‍ പാസാക്കി യുഎസ് സെനറ്റ്

ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ; നിര്‍ണായക ബില്‍ പാസാക്കി യുഎസ് സെനറ്റ്
ഇന്ത്യയ്ക്കും ചൈനയ്ക്കും 100 ശതമാനം വരെ തീരുവ ചുമത്താന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അധികാരം നല്‍കുന്ന നിര്‍ണായക ബില്‍ യു.എസ്. സെനറ്റ് പാസാക്കി. റഷ്യയില്‍ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് തുടരുന്ന രാജ്യങ്ങളെ ലക്ഷ്യമിടുന്ന ബില്‍ ഇനി ജനപ്രതിനിധി സഭയുടെ പരിഗണനയിലേക്ക് പോകും. യുഎസ് സെനറ്റ് പാസാക്കിയ ബില്‍ ജനപ്രതിനിധി സഭയുടെ അംഗീകാരം കൂടി നേടിയാല്‍ ഇന്ത്യ-അമേരിക്ക വ്യാപാരബന്ധത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കിയേക്കാവുന്ന നിയമമായിരിക്കും ഇത്. 100 ശതമാനം വരെ തീരുവ ചുമത്താന്‍ ട്രംപിന് അധികാരം നല്‍കുന്ന ബില്‍ ഇന്ത്യക്ക് തിരിച്ചടിയാകുമെന്നാണ് ആശങ്ക.അതിനിടെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ചരക്ക് വ്യാപാരം സുഗമമാക്കാന്‍ ഇന്ത്യയിലേക്ക് റെയില്‍പാത ആലോചിച്ച് റഷ്യ.

ഹോര്‍മൂസിലെയും തുര്ക്കി യിലെ ബോസ്ഫറസ് കടലിടുക്കിലുമുള്ള യുദ്ധ സാഹചര്യവും സുരക്ഷ ഭീഷണിയും ഒഴിവാക്കി വ്യാപാരം സുഖമമാക്കാന്‍ ഒരു പുതിയ പാതയ്ക്കാണ് റഷ്യ ലക്ഷ്യമിടുന്നത്. അതിനുള്ള സാധ്യതകള്‍ റഷ്യ പരിശോധിക്കുന്നുണ്ട്. ഒരു അഭിമുഖത്തില്‍ റഷ്യന്‍ ഉപ പ്രധാനമന്ത്രി മരറ്റ് ഖുസ്‌നലിന്‍ ആണ്പ ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. തുര്‍ക്ക്‌മെനിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെയാണ് പാത കടന്നുപോകുക. വ്യാപാരം എന്ന് പറയുമ്പോള്‍ റഷ്യ പ്രധാനമായും ലക്ഷ്യമിടുന്നത് ക്രൂഡ് ഓയില്‍ വില്‍പനയാണ്.

പാത നിലവില്‍ വന്നാല്‍ യുദ്ധ ഭീഷണി ഉണ്ടായാലും ഊര്‍ജ മേഖലയില്‍ പ്രതിസന്ധിയിലാകില്ല. നിലവില്‍ ഹോര്‍മൂസ് അടച്ചപ്പോള്‍ തന്നെ ലോകത്ത് എണ്ണ വ്യാപാരത്തില്‍ 25 ശതമാനവും എല്‍എന്‍ജി വ്യാപാരത്തില്‍ 20 ശതമാനവും കുറവ് വന്നിരുന്നു. ഇത്തരത്തിലുണ്ടാകുന്ന പ്രതിസന്ധികള്‍ പരിഹരിക്കുകയാണ് പുതിയ പാതയുടെ ലക്ഷ്യം. എന്നാല്‍ ഇത് ഇപ്പോള്‍ ഒരു നിര്‍ദ്ദേശം മാത്രമായാണ് ഉയര്‍ന്നിരിക്കുന്നത്. എത്ര കിലോമീറ്ററാണ് റെയില്‍പാത. നിര്‍മാണത്തിന്റെ ചെലവ് രാജ്യങ്ങള്‍ പങ്കിടുമോ?, എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ ലക്ഷ്യമിടുന്നു തുടങ്ങിയ കാര്യങ്ങളില്‍ ഒന്നും തീരുമാനമായിട്ടില്ല.

Other News in this category



4malayalees Recommends