ദേശീയ സെന്‍സസിന്റെ ഭാഗമാകാം ; വിദേശ വിദ്യാര്‍ത്ഥികളും താല്‍ക്കാലിക വിസയിലുള്ളവരും വിവരങ്ങള്‍ ചേര്‍ക്കണം

ദേശീയ സെന്‍സസിന്റെ ഭാഗമാകാം ; വിദേശ വിദ്യാര്‍ത്ഥികളും താല്‍ക്കാലിക വിസയിലുള്ളവരും വിവരങ്ങള്‍ ചേര്‍ക്കണം
ഓഗസ്റ്റ് 11 ചൊവ്വാഴ്ച, ഓസ്‌ട്രേലിയയില്‍ 2026-ലെ ദേശീയ സെന്‍സസ് ഓഫ് പോപുലേഷന്‍ ആന്‍ഡ് ഹൗസിങ് നടക്കുകയാണ്. രാജ്യത്തെ ജനസംഖ്യ, കുടുംബങ്ങള്‍, വീടുകള്‍, തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് സെന്‍സസ് നടത്തുന്നത്. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആണ് സെന്‍സസിന് നേതൃത്വം നല്‍കുന്നത്.

ഓസ്‌ട്രേലിയയില്‍ സെന്‍സസ് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്നു. ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ മാത്രമല്ല, സെന്‍സസ് നൈറ്റില്‍ രാജ്യത്ത് താമസിക്കുന്ന മറ്റ് ആളുകളും-ഉദാഹരണത്തിന് വിദേശ വിദ്യാര്‍ത്ഥികളും താല്‍ക്കാലിക വിസയിലുള്ളവരും സെന്‍സസിന്റെ ഭാഗമാകണം.

2026 സെന്‍സസിന്റെ പ്രത്യേകതകളിലൊന്ന് 16 വയസും അതിന് മുകളിലുള്ളവര്‍ക്കായി ജെന്‍ഡര്‍ ഐഡന്റിറ്റി, സെക്വച്വല്‍ ഓറിയന്റേഷന്‍ എന്നിവയെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതാണ്. ഈ ചോദ്യങ്ങള്‍ optional ആണ്.

സെന്‍സസ് പൂര്‍ത്തിയാക്കാതിരിക്കുന്നത് നിയമപരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം; നിര്‍ദ്ദേശം ലഭിച്ചിട്ടും സെന്‍സസ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് ദിവസേന പിഴ ചുമത്താനുള്ള വ്യവസ്ഥയുണ്ട്

Other News in this category



4malayalees Recommends