ജയിലിലെ റെയ്ഡില്‍ പ്രജ്വല്‍ രേവണ്ണയുടെ സെല്ലില്‍ മൊബൈല്‍ ഫോണ്‍; 80-90 അശ്ലീല വീഡിയോകള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്

ജയിലിലെ റെയ്ഡില്‍ പ്രജ്വല്‍ രേവണ്ണയുടെ സെല്ലില്‍ മൊബൈല്‍ ഫോണ്‍; 80-90 അശ്ലീല വീഡിയോകള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്
ബലാത്സംഗക്കേസില്‍ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുന്‍ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ വീണ്ടും വിവാദത്തില്‍. ജയിലില്‍ നടത്തിയ പരിശോധനയ്ക്കിടെ അദ്ദേഹത്തിന്റെ സെല്ലില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ 80 മുതല്‍ 90 വരെ അശ്ലീല വീഡിയോകള്‍ കണ്ടെത്തിയതായി സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്.ഉന്നതപ്രൊഫൈല്‍ തടവുകാരെ ലക്ഷ്യമിട്ട് ജയിലിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഭാഗമായാണ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തത്. ഫോണില്‍ കൂടുതലും ഇന്ത്യന്‍ അശ്ലീല ഉള്ളടക്കമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക കണ്ടെത്തല്‍. സ്ത്രീകളുടെ അനാചാരപരമായ ചിത്രങ്ങളുള്ള പത്രക്കട്ടിങ്ങുകളും ഫോണില്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ഫോണ്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. വീഡിയോകളുടെയും ചിത്രങ്ങളുടെയും മറ്റ് ഡിജിറ്റല്‍ വിവരങ്ങളുടെയും ഉറവിടം, ഡൗണ്‍ലോഡ് ചെയ്ത തീയതി, നിലവിലുള്ള ക്രിമിനല്‍ കേസുകളുമായി എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തതായും ബെംഗളൂരു സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

മൊബൈല്‍ ഫോണിന് പുറമെ ഒരു പെന്‍ഡ്രൈവും ചാര്‍ജറും സെല്ലില്‍ നിന്ന് കണ്ടെത്തി. നാലുമുതല്‍ അഞ്ചുമണിക്കൂര്‍ വരെ നീണ്ട പരിശോധനയില്‍ മറ്റ് നിരോധിത വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

Other News in this category



4malayalees Recommends