വടക്കന്‍ പറവൂരിലെ കൊലപാതകം ; വീട്ടിലെത്തിച്ചത് പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്ന പേരില്‍ ; കൊലയ്ക്ക് ശേഷം പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

വടക്കന്‍ പറവൂരിലെ കൊലപാതകം ; വീട്ടിലെത്തിച്ചത് പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്ന പേരില്‍ ; കൊലയ്ക്ക് ശേഷം പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
വടക്കന്‍ പറവൂരില്‍ പൊതുപ്രവര്‍ത്തക പി എസ് സുരമ്യയെ സുഹൃത്ത് ഷിബിന്‍ കൊലപ്പെടുത്തിയത് മുന്‍കൂട്ടി നിശ്ചയിച്ചെന്ന് റിപ്പോര്‍ട്ട്. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാം എന്ന് വിശ്വസിപ്പിച്ചാണ് പിറവത്ത് നിന്ന് സുരമ്യയെ സ്വന്തം വാഹനത്തില്‍ ഷിബിന്‍ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് കത്തി ഉപയോഗിച്ച് ഷിബിന്‍ സുരമ്യയുടെ കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. പിന്നാലെ ഷിബിന്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. കൊല്ലപ്പെട്ട സുരമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എടത്തല പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായിരുന്നു സുരമ്യ. ആറ് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മില്‍ കുറച്ച് കാലമായി നിലനിന്നിരുന്ന തര്‍ക്കത്തിന് പിന്നാലെയാണ് അരുംകൊല. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ സുരമ്യ തീരുമാനിച്ചതിലുള്ള ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് ഷിബിന്റെ മൊഴി.

കൊടുങ്ങല്ലൂരിലേക്ക് പോകാനാണ് സുരമ്യ ആലുവയിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഇതിനിടെ ഷിബിന്‍ വിളിച്ചതനുസരിച്ച് സുരമ്യ പറവൂരില്‍ ബസ് ഇറങ്ങി. തുടര്‍ന്ന് ഷിബിന്‍ ബൈക്കില്‍ സുരമ്യയെ വടക്കേക്കര മുറവന്‍ തുരുത്തിലുള്ള തന്റെ വീട്ടിലെത്തിച്ചു. സംസാരിക്കുന്നതിനിടെ ഷിബിന്‍ പെട്ടെന്ന് വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച് സുരമ്യയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരമ്യയെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Other News in this category



4malayalees Recommends