വിമാനവും ഹെലികോപ്ടറും വാങ്ങാന്‍ വിമാനകമ്പനിക്ക് ടിഎംസി പാര്‍ട്ടി ഫണ്ടില്‍ നിന്ന് 160 കോടി നല്‍കി ; ഇഡി

വിമാനവും ഹെലികോപ്ടറും വാങ്ങാന്‍ വിമാനകമ്പനിക്ക് ടിഎംസി പാര്‍ട്ടി ഫണ്ടില്‍ നിന്ന് 160 കോടി നല്‍കി ; ഇഡി
എംബ്രയര്‍ ജെറ്റ് വിമാനവും അഗസ്റ്റ വിഐപി ഹെലികോപ്റ്ററും വാങ്ങാന്‍ പാര്‍ട്ടി ഫണ്ടില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് വിമാന കമ്പനിക്ക് 160 കോടി നല്‍കിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ വിമാനവും ഹെലികോപ്റ്ററഉം ഉയര്‍ന്ന നിരക്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വാടകയ്‌ക്കെടുക്കുകയും ചെയ്തതായും ഇഡി കണ്ടെത്തി. 187 കോടി രൂപയാണ് വാടകയായി തൃണമൂല്‍ കോണ്‍ഗ്രസ് ഈ കമ്പനിക്ക് നല്‍കിയത്.

കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിമാന കമ്പനിയായ കെയര്‍വെല്‍ ഏവിയേഷന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ആണ് തൃണമൂല്‍ കോണ്‍ഗ്രസ് കോടികള്‍ നല്‍കിയത്. കമ്പനിയും ആയി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെ സംബന്ധിച്ച് ഇഡി നടത്തുന്ന അന്വേഷണത്തിലാണ് നിര്‍ണഅണായകമായ കണ്ടെത്തലുകള്‍.

വിമാനവും ഹെലികോപ്റ്ററും വാങ്ങാന്‍ സ്വന്തമായി തുകയില്ലാതിരുന്ന ഈ ഏവിയേഷന്‍ കമ്പനിക്ക് തൃണമൂല്‍ കോണ്‍ഗ്രസ് 88.5 കോടി രൂപ പലിശ രഹിത സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കിയെന്ന് ഇഡി കണ്ടെത്തി.

Other News in this category



4malayalees Recommends