ഡെലിവറി ഡ്രൈവേഴ്‌സിന് ശമ്പളത്തില്‍ ഇന്നു മുതല്‍ വര്‍ദ്ധനവ് ; ഇന്ന് മുതല്‍ കുറഞ്ഞത് മണിക്കൂറില്‍ 31.30 ഡോളര്‍

ഡെലിവറി ഡ്രൈവേഴ്‌സിന് ശമ്പളത്തില്‍ ഇന്നു മുതല്‍ വര്‍ദ്ധനവ് ; ഇന്ന് മുതല്‍ കുറഞ്ഞത് മണിക്കൂറില്‍ 31.30 ഡോളര്‍
യൂബര്‍ ഈറ്റ്, ഡോര്‍ഡാഷ് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ജോലി ചെയ്യുന്ന ഫുഡ് ഡെലിവറി തൊഴിലാളികള്‍ക്ക് ഇന്ന് മുതല്‍ പുതിയ മിനിമം പേ സ്റ്റാന്‍ഡേര്‍ഡ്‌സ് നിലവില്‍ വന്നു. ഫെയര്‍വര്‍ക്ക് കമ്മിഷന്‍ അംഗീകരിച്ച പുതിയ സംവിധാനത്തില്‍ ആക്ടീവ് ഡെലിവറി വര്‍ക്കിന് ് കുറഞ്ഞത് മണിക്കൂറിന് 31.30 ഡോളര്‍ എന്ന നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, യൂബര്‍ ഈറ്റ്‌സ്, ഡോര്‍ഡാഷ് എന്നിവ തമ്മിലുള്ള ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് ഈ മാറ്റം.

ഇതോടൊപ്പം അപകട ഇന്‍ഷുറന്‍സ്, തൊഴിലാളികള്‍ക്ക് റെപ്രസന്റേഷന്‍, ഡിസ്പ്യൂട്ട് റെസൊല്യൂഷന്‍ തുടങ്ങിയ അധിക സംരക്ഷണങ്ങളും ലഭിക്കും. എന്നാല്‍ പ്രധാനപ്പെട്ട കാര്യം: ഈ 31.30 ഡോളര്‍ എന്നത് ഡെലിവറി എന്‍ഗേജ്‌മെന്റ് വര്‍ക്ക് സമയത്തിനുള്ള നിരക്കാണ്; ആപ്പില്‍ ലോഗിന്‍ ചെയ്തിരിക്കുന്ന മുഴുവന്‍ സമയത്തിനും ഇത് ഒരേ രീതിയില്‍ ബാധകമല്ല.

Other News in this category



4malayalees Recommends