എഐ ഡീപ് ഫേക്ക് ഉപയോഗിച്ചുള്ള ഇന്‍വെസ്റ്റ്‌മെന്റ് സ്‌കാംസ് വര്‍ധിക്കുന്നു

എഐ ഡീപ് ഫേക്ക്  ഉപയോഗിച്ചുള്ള ഇന്‍വെസ്റ്റ്‌മെന്റ് സ്‌കാംസ് വര്‍ധിക്കുന്നു
എഎസ്‌ഐസി ഓസ്ട്രേലിയക്കാര്‍ക്ക് വലിയ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. എഐ ജെനറേറ്റഡ് ഡിപ്‌ഫേക്ക് വീഡിയോസ്, ഫേക്ക് സെലിബ്രിറ്റി എന്‍ഡോഴ്‌സ്‌മെന്റ്‌സ്, വ്യാജ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോം എന്നിവ ഉപയോഗിച്ച് ആളുകളെ നിക്ഷേപ തട്ടിപ്പിലേക്ക് ആകര്‍ഷിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു.

പ്രമുഖ രാഷ്ട്രീയക്കാരുടെയും സാമ്പത്തിക വിദഗ്ധരുടെയും സെലിബ്രിറ്റീസിന്റെയും വ്യാജ വീഡിയോകള്‍ നിര്‍മ്മിച്ച് അവര്‍ ഒരു പ്രത്യേക ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോം ശുപാര്‍ശ ചെയ്യുന്നതുപോലെ കാണിക്കുകയാണ് തട്ടിപ്പുകാരുടെ ഒരു രീതി.

എസ്‌ഐസി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19,400-ലധികം സ്‌കാം റിലേറ്റഡജ് വെബ്‌സൈറ്റ്‌സ്, അഡ്വര്‍ടൈസ്‌മെന്റ്‌സ് തുടങ്ങിയവ നീക്കം ചെയ്യാന്‍ നടപടിയെടുത്തു. ചില ഡീപ്‌ഫേക്ക് സ്‌കാമില്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ വ്യാജ വീഡിയോകളും ഉപയോഗിച്ചതായി റിപ്പോര്‍ട്ടുണ്ട്.




Other News in this category



4malayalees Recommends