നഗ്‌നദൃശ്യങ്ങള്‍ വിറ്റെന്ന ഭാര്യയുടെ പരാതിയില്‍ കേസെടുത്ത ഭര്‍ത്താവിന്റെ ഫോണില്‍ അമ്മ കുളിക്കുന്ന ദൃശ്യങ്ങളും

നഗ്‌നദൃശ്യങ്ങള്‍ വിറ്റെന്ന ഭാര്യയുടെ പരാതിയില്‍ കേസെടുത്ത ഭര്‍ത്താവിന്റെ ഫോണില്‍ അമ്മ കുളിക്കുന്ന ദൃശ്യങ്ങളും
ഭാര്യയുടെ നഗ്‌നചിത്രങ്ങളും പകര്‍ത്തി അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ യുവാവിനെതിരെ കൊല്ലം പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെയും ഐ.ടി ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടപടി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

2022 മുതല്‍ വിദേശത്ത് ഒരുമിച്ച് താമസിക്കവേ പകര്‍ത്തിയ കിടപ്പറ ദൃശ്യങ്ങളാണ് ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത് വിറ്റതെന്ന് യുവതി നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. കൂടാതെ പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സംഘങ്ങളുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്നും തന്നോട് ഇതിന് വഴങ്ങാന്‍ പലതവണ നിര്‍ബന്ധിച്ചിരുന്നതായും പരാതിക്കാരി ആരോപിക്കുന്നു.

നാട്ടിലെത്തിയ ശേഷം ഭര്‍ത്താവിന്റെ മനോവൈകല്യത്തിന് കൗണ്‍സിലിംഗ് നല്‍കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് യുവതിക്ക് ക്രൂരമായ മര്‍ദ്ദനമേറ്റു. ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്കടിക്കുകയും താക്കോല്‍ക്കൂട്ടം കൊണ്ട് ദേഹമാസകലം പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നാല് വയസ്സുകാരിയായ മകളുടെ മുന്നില്‍ വെച്ച് അശ്ലീല വീഡിയോകള്‍ കാണുകയും സ്വയംഭോഗം ചെയ്യുകയും ചെയ്തതായും, സ്വന്തം അമ്മയുടേതടക്കം നിരവധി സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ പ്രതി ഫോണില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

മകളുടെ മുന്നില്‍ വെച്ച് വൈകൃതം കാട്ടിയെന്ന് പ്രതി സമ്മതിക്കുന്ന ഫോണ്‍ സംഭാഷണവും യുവതിയെ ഭീഷണിപ്പെടുത്തുന്നതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ പരാതി നല്‍കിയിരുന്നെങ്കിലും വൈകിയാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായതെന്ന് ആരോപണമുണ്ട്. നഗ്‌നചിത്രങ്ങള്‍ ചിത്രീകരിക്കലും പ്രചരിപ്പിക്കലും, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

Other News in this category



4malayalees Recommends