ഓസ്‌ട്രേലിയയില്‍ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ ചരിത്രനേട്ടം

ഓസ്‌ട്രേലിയയില്‍ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ ചരിത്രനേട്ടം
ഓസ്‌ട്രേലിയയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ ചരിത്രനേട്ടം. ആദ്യമായി പെട്രോള്‍ വാഹനങ്ങളെ മറികടന്ന് ഇലക്ട്രിക് വാഹനങ്ങള്‍ വില്‍പ്പനയില്‍ മുന്നിലെത്തിയതായി റിപ്പോര്‍ട്ടുകള്‍.

ഫെഡറല്‍ ചേംബര്‍ ഓഫ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഓഗസ്റ്റില്‍ രാജ്യത്ത് 20,000-ത്തിലധികം ബാറ്ററി ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ 171 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഓഗസ്റ്റില്‍ ഓസ്‌ട്രേലിയയില്‍ വിറ്റ പുതിയ വാഹനങ്ങളില്‍ ഏകദേശം നാലിലൊന്നും ഇലക്ട്രിക് വാഹനങ്ങളായിരുന്നു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള ഇന്ധനവില ഉയര്‍ന്നതും ഉപഭോക്താക്കള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.


Other News in this category



4malayalees Recommends