രാജ്യാന്തര വിദ്യാര്‍ഥികളുടെ വിസ ദുരുപയോഗം തടയാന്‍ ഓസ്‌ട്രേലിയ; ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന് നിയന്ത്രണം

രാജ്യാന്തര വിദ്യാര്‍ഥികളുടെ വിസ ദുരുപയോഗം തടയാന്‍ ഓസ്‌ട്രേലിയ; ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന് നിയന്ത്രണം
ഓസ്‌ട്രേലിയയില്‍ രാജ്യാന്തര വിദ്യാര്‍ഥികള്‍ വിസ നിലനിര്‍ത്തുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്നതായി സര്‍ക്കാര്‍ സംശയിക്കുന്ന ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന് നിയന്ത്രണം കൊണ്ടുവരികയാണ്. പുതിയ വിസ റദ്ദാക്കല്‍ അധികാരം ആദ്യമായി പ്രയോഗിച്ചാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്.

ഗ്രാജ്വേറ്റ് ഡിപ്ലോമ ഓഫ് മാനേജ്‌മെന്റ് (ലേണിങ്) കോഴ്‌സിലേക്കുള്ള ട്രാന്‍സ്ഫറുകള്‍ സമീപ വര്‍ഷങ്ങളില്‍ കുത്തനെ വര്‍ധിച്ചിരുന്നു. യഥാര്‍ഥ പഠനത്തിനുപകരം വിസാ കാലാവധി നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗമായി ചില വിദ്യാര്‍ഥികള്‍ ഈ കോഴ്‌സ് ഉപയോഗിക്കുന്നുണ്ടെന്ന ആശങ്കയാണ് സര്‍ക്കാരിനുള്ളത്.

വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് (VET) മേഖലയിലെ നിയന്ത്രണ നടപടികള്‍ ഓസ്‌ട്രേലിയയുടെ രാജ്യാന്തര വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്താനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമാണ്. രാജ്യത്തേക്കുള്ള കുടിയേറ്റ വരവ് കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കിടെയാണ് പുതിയ നീക്കം.

Other News in this category



4malayalees Recommends