കലിഫോര്‍ണിയയിലെ ഇരട്ടക്കൊലപാതകം; കൊല ആസൂത്രിതവും അതിക്രൂരവുമെന്ന് പൊലീസ് റിപ്പോര്‍ട്ട്

കലിഫോര്‍ണിയയിലെ ഇരട്ടക്കൊലപാതകം; കൊല ആസൂത്രിതവും അതിക്രൂരവുമെന്ന് പൊലീസ് റിപ്പോര്‍ട്ട്
യുഎസിലെ കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ മറ്റത്ത് ആന്‍ മേരി മാത്യുവിന്റെ (40) മൃതദേഹം നാളെ സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് നാലുവരെയാണ് പൊതുദര്‍ശനം.

ആനിനൊപ്പം കൊല്ലപ്പെട്ട തൃശൂര്‍ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരിയുടെ (35) മൃതദേഹം ഇന്നലെ ഫ്യൂണറല്‍ ഹോമിലേക്ക് മാറ്റി. വിരലടയാള പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ ഫ്യൂണറല്‍ ഹോമിലേക്ക് മാറ്റിയത്.

അതേസമയം, കേസില്‍ അറസ്റ്റിലായ കോട്ടയം മുന്നിലവ് തഴയ്ക്കവയല്‍ മാറാമറ്റം അനില (32)യെ സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ആയുധം ഉപയോഗിച്ച് ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കൊലപാതകങ്ങള്‍ അതിക്രൂരമായാണ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ആവശ്യമായ രേഖകളെല്ലാം ലഭ്യമാക്കിയ ശേഷമേ ബന്ധുക്കള്‍ നാട്ടിലേക്ക് തിരിക്കൂ.

Other News in this category



4malayalees Recommends