നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലെ ദുരന്തം; കാണാതായ ഭാര്യയെ തേടി ഹെലികോപ്റ്ററില്‍ ഭര്‍ത്താവ്

നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലെ ദുരന്തം; കാണാതായ ഭാര്യയെ തേടി ഹെലികോപ്റ്ററില്‍ ഭര്‍ത്താവ്
നേപ്പാളിലും ടിബറ്റിലും വന്‍ നാശം വിതച്ച പ്രളയത്തിന് പിന്നാലെ കാണാതായ ഭാര്യയെ തേടി ഹെലികോപ്റ്ററില്‍ തിരച്ചില്‍ നടത്തി ഓസ്‌ട്രേലിയന്‍ സ്വദേശി. 46കാരിയായ രേഷ്മ പട്ടേലിനായാണ് ഭര്‍ത്താവ് ഭവിന്‍ പട്ടേല്‍ സ്വന്തം നിലയില്‍ തിരച്ചില്‍ നടത്തുന്നത്.

ദുരന്തം നടന്ന് 11 ദിവസം പിന്നിട്ടിട്ടും രേഷ്മയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. രാജ്യങ്ങള്‍ തമ്മിലുള്ള പ്രധാന ഗതാഗത ബന്ധമായിരുന്ന അതിര്‍ത്തിയിലെ 'ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജിന്' സമീപമാണ് രേഷ്മയെ അവസാനമായി കണ്ടെത്തിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. പ്രളയത്തില്‍ പാലവും തകര്‍ന്നിരുന്നു.

രേഷ്മയെ ജീവനോടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷ ഇപ്പോഴും കൈവിടാത്തതായി ഭവിന്‍ പട്ടേല്‍ പറഞ്ഞു. ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത് സ്വന്തം ഭാര്യയെ മാത്രം തേടാനല്ലെന്നും, അവിടെ കാണാതായ എല്ലാ കുടുംബങ്ങളെയും സഹായിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

Other News in this category



4malayalees Recommends