ന്യൂ സൗത്ത് വെയില്‍സില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നിയമം

ന്യൂ സൗത്ത് വെയില്‍സില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നിയമം
സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ തീരുമാനിച്ചു. സിഡ്‌നിയില്‍ അടുത്തിടെ ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.

കൊലപാതക ഗൂഢാലോചനയില്‍, കൊലപാതകം നടന്നില്ലെങ്കിലും, ജീവപര്യന്തം തടവ് വരെ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിര്‍ദേശം.

സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വെടിവെപ്പുകളിലും തീവെപ്പുകളിലും പങ്കെടുക്കുന്ന പ്രായപൂര്‍ത്തിയാകാത്തവരെ മുതിര്‍ന്നവരായി വിചാരണ ചെയ്യാനും കൂടുതല്‍ കര്‍ശനമായ ശിക്ഷകള്‍ നല്‍കാനും ഭേദഗതിയില്‍ നിര്‍ദേശിക്കുന്നു.

Other News in this category



4malayalees Recommends