ഓസ്‌ട്രേലിയയിലെ ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്നതിനായി വണ്‍ നേഷന്‍ പാര്‍ട്ടി പുതിയ നയം പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയിലെ ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്നതിനായി വണ്‍ നേഷന്‍ പാര്‍ട്ടി പുതിയ നയം പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയിലെ ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്നതിനായി വണ്‍ നേഷന്‍ പാര്‍ട്ടി പുതിയ നയം പ്രഖ്യാപിച്ചു. വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും ഭവനവായ്പയുള്ളവര്‍ക്കും സൂപ്പര്‍ സംഭാവനയില്‍ നിന്നുള്ള മൂന്ന് ശതമാനം തുക ശമ്പളത്തോടൊപ്പം കൈപ്പറ്റാന്‍ അനുവദിക്കണമെന്നാണ് നിര്‍ദേശം. പരമാവധി മൂന്ന് വര്‍ഷത്തേക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

തൊഴിലുടമ നല്‍കുന്ന ബാക്കിയുള്ള ഒന്‍പത് ശതമാനം തുക പതിവുപോലെ സൂപ്പര്‍ ഫണ്ടില്‍ നിക്ഷേപിക്കും. കൈപ്പറ്റുന്ന മൂന്ന് ശതമാനം തുകയ്ക്ക് സാധാരണ ആദായനികുതിക്ക് പകരം സൂപ്പര്‍ ഫണ്ടിന്റെ 15 ശതമാനം നികുതി നിരക്ക് ബാധകമാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഈ നടപടി ജനങ്ങള്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കുമെന്ന് വണ്‍ നേഷന്‍ നേതാവ് പോളിന്‍ ഹാന്‍സന്‍ വ്യക്തമാക്കി. എന്നാല്‍ പദ്ധതി പണപ്പെരുപ്പം വര്‍ധിപ്പിക്കാനും ജനങ്ങളുടെ വിരമിക്കല്‍ സമ്പാദ്യം കുറയ്ക്കാനും ഇടയാക്കുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.





Other News in this category



4malayalees Recommends