കുടിയേറ്റ വിരുദ്ധ പ്രതിഷേധം ; പോര്‍ട്ട്‌സ്മൗത്തില്‍ രണ്ടു പുരുഷന്മാരും കൗമാരക്കാരനും അറസ്റ്റില്‍

കുടിയേറ്റ വിരുദ്ധ പ്രതിഷേധം ; പോര്‍ട്ട്‌സ്മൗത്തില്‍ രണ്ടു പുരുഷന്മാരും കൗമാരക്കാരനും അറസ്റ്റില്‍
കുടിയേറ്റത്തിനെതിരെ യുകെയിലെ പോര്‍ട്‌സ്മൗത്തില്‍ നടന്ന തീവ്ര വലതുപക്ഷ പ്രതിഷേധത്തില്‍ രണ്ടു പുരുഷന്മാരും 16 കാരനായ കൗമാരക്കാനും അറസ്റ്റില്‍.

കഴിഞ്ഞ ഞായറാഴ്ച 140 അഭയാര്‍ഥികളുമായി നഗരത്തിലേക്ക് എത്തിയ ചെറിയ ബോട്ട് തടഞ്ഞതിനെ തുടര്‍ന്നാണ് തുടര്‍ച്ചയായ രണ്ടാം വാരാന്ത്യത്തിലും തീവ്ര വലതുപക്ഷ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധവുമായി എത്തിയത്. അക്രമം ഒരു രീതിയിലും അനുവദിക്കില്ലെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

സതാംപ്ടണില്‍ 76 കാരനെയാണ് മുഖം മറച്ചുള്ള പ്രതിഷേധത്തില്‍ അറസ്റ്റ് ചെയ്തത്. പോര്‍ട്ട്‌സ്മൗത്തില്‍ നിന്നുള്ള 33 കാരനെ വഴി തടസ്സപ്പെടുത്തിയ സംഭവത്തിലും 16 കാരനെ കഴിഞ്ഞ ഞായറാഴ്ച നടന്ന സംഘര്‍ഷത്തിന്റെ പേരിലുമാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച പൊലീസുകാര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും പൊലീസ് വാഹനങ്ങള്‍ക്കും പൊതുമുതലിനും ഉണ്ടായ നാശനഷ്ടങ്ങളും മുന്‍നിര്‍ത്തി ഇക്കുറി കടുത്ത ജാഗ്രതയിലായിരുന്നു പൊലീസ്.

ശനിയാഴ്ച പോര്‍ട്‌സ്മത്ത് നഗരമധ്യത്തില്‍ കനത്ത പൊലീസ് സന്നാഹത്തിലായിരുന്നു പ്രതിഷേധം. ചിലര്‍ യൂണിയന്‍ പതാകകളുമായി എത്തിയപ്പോള്‍, ചിലര്‍ 'പോര്‍ട്്‌സ്മൗത്ത് പാട്രിയോട്ട് ' എന്ന് രേഖപ്പെടുത്തിയ വസ്ത്രങ്ങള്‍ ധരിച്ച് ഓള്‍ സെയിന്റ്‌സ് ചര്‍ച്ചിന് സമീപം ഒത്തുകൂടി. ഹോട്ടുകള്‍ നിര്‍ത്തുക എന്നും അനിധികൃതമായി കടന്നുവരുന്നത് തടയുകയെന്നും ചിലര്‍ മുദ്രാവാക്യം വിളിച്ചു.



Other News in this category



4malayalees Recommends