റാപ്പിഡോ ബൈക്ക് ടാക്‌സിയില്‍ ബസിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

റാപ്പിഡോ ബൈക്ക് ടാക്‌സിയില്‍ ബസിടിച്ചു; യുവതിക്ക് ദാരുണാന്ത്യം
റാപ്പിഡോ ബൈക്ക് ടാക്‌സിയില്‍ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിനി ഹേമദുര്‍?ഗ(26)യാണ് മരിച്ചത്. അമീര്‍പേട്ട് ശ്രീന?ഗര്‍ കോളനിയിലെ ബി?ഗ് ബസാറില്‍ കഴിഞ്ഞദിവസമായിരുന്നു അപകടം.

ബഞ്ജറ ഹില്‍സിലെ കാര്‍ ഷോറൂമിലെ ജീവനക്കാരിയായിരുന്നു ഹേമദുര്‍?ഗ. റിപ്പയര്‍ ചെയ്ത മൊബൈല്‍ഫോണ്‍ വാങ്ങാനായാണ് കഴിഞ്ഞദിവസം ഉച്ചയ്ക്ക് ബി?ഗ് ബസാറിലെ മൊബൈല്‍ഷോപ്പിലെത്തിയത്. ഇവിടെനിന്ന് ഫോണ്‍ വാങ്ങി തിരികെ മടങ്ങാനായാണ് ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്തത്. തുടര്‍ന്ന് ബൈക്കിന് പിറകില്‍ കയറി യാത്രചെയ്യവേ തെലങ്കാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിലും മറ്റൊരു സ്‌കൂട്ടറിലും ബസ് ഇടിച്ചു. ഇതിനിടെ ബൈക്കില്‍നിന്ന് റോഡിലേക്ക് വീണ ഹേമദുര്‍?ഗയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. അപകടത്തില്‍ റാപ്പിഡോ ഡ്രൈവര്‍ക്കും പരിക്കേറ്റു. സംഭവസമയത്ത് ഹേമദുര്‍?ഗ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നാണ് സൂചന. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബസ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു

Other News in this category



4malayalees Recommends