തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ക്കെതിരായ അധിക്ഷേപവും ഭീഷണിയും വര്‍ധിക്കുന്നു; ഗുരുതര ആശങ്കയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ; ഭാവിയില്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ മൂന്നിലൊന്ന് സ്ഥാനാര്‍ഥികളും ആശങ്ക പങ്കുവച്ചു

തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ക്കെതിരായ അധിക്ഷേപവും ഭീഷണിയും വര്‍ധിക്കുന്നു; ഗുരുതര ആശങ്കയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ; ഭാവിയില്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ മൂന്നിലൊന്ന് സ്ഥാനാര്‍ഥികളും ആശങ്ക പങ്കുവച്ചു
തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ക്കെതിരായ അധിക്ഷേപവും ഭീഷണിയും ഗുരുതരമായ രീതിയില്‍ വര്‍ധിക്കുന്നതായി ബ്രിട്ടീഷ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇംഗ്ലണ്ടില്‍ ഈ വര്‍ഷം നടന്ന പ്രാദേശിക, മേയര്‍ തിരഞ്ഞെടുപ്പുകളുടെ അവലോകനത്തിലാണ് സ്ഥാനാര്‍ഥികള്‍ നേരിടുന്ന ആക്രമണങ്ങളും ഭീഷണികളും വര്‍ധിച്ചതായി കണ്ടെത്തിയത്.ലേബര്‍ പാര്‍ട്ടിയുടെയും റിഫോം യുകെയുടെയും സ്ഥാനാര്‍ഥികളില്‍ പകുതിയിലധികം പേരും അധിക്ഷേപത്തിനോ ഭീഷണിക്കോ ഇരയായതായി റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകള്‍, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരാണ് ഏറ്റവും കൂടുതല്‍ ലക്ഷ്യമാക്കപ്പെട്ടതെന്നും കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ഥാനാര്‍ഥികള്‍ക്ക് നേരെ തുപ്പുകയും വാക്കാല്‍ അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്ത സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തുടര്‍ച്ചയായ ഭീഷണിയും പീഡനവും കാരണം ഭാവിയില്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ മൂന്നിലൊന്ന് സ്ഥാനാര്‍ഥികളും ആശങ്ക പ്രകടിപ്പിച്ചുവെന്നതാണ് വസ്തുത.

''ഇത്തവണ വീടുകള്‍ തോറും പ്രചാരണത്തിന് പോകുമ്പോള്‍ ഭര്‍ത്താവിനെയും ഒപ്പം കൂട്ടേണ്ടിവന്നു. ആദ്യമായാണ് അങ്ങനെ ചെയ്യുന്നതെന്ന് ഒരു സ്ഥാനാര്‍ത്ഥി വെളിപ്പെടുത്തി.

ജനാധിപത്യ പ്രക്രിയയില്‍ നേരിട്ട് പങ്കെടുക്കുന്നവര്‍ക്കെതിരായ ഇത്തരം പെരുമാറ്റം ഗുരുതരമായ ആശങ്കയുണ്ടാക്കുന്നുവെന്നും തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends