മഹാരാഷ്ട്രയില്‍ ജയന്റ് വീല്‍ അപകടം; യുവതിയുടെ തലയോട്ടിലെ ചര്‍മ്മം വേര്‍പെട്ടു

മഹാരാഷ്ട്രയില്‍ ജയന്റ് വീല്‍ അപകടം; യുവതിയുടെ തലയോട്ടിലെ ചര്‍മ്മം വേര്‍പെട്ടു
മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയില്‍ മേളയ്ക്കിടെ ജയന്റ് വീലില്‍ നിന്ന് ഞെട്ടിക്കുന്ന അപകടം. ജയന്റ് വീലിന്റെ ബെയറിങ്ങില്‍ യുവതിയുടെ മുടി കുടുങ്ങിയതിനെ തുടര്‍ന്ന് തലയിലെ ചര്‍മ്മത്തിന് ഗുരുതരമായി പരിക്കേറ്റു.

ഫുല്‌സാവംഗി ഗ്രാമത്തിലെ പുനേശ്വര്‍ ക്ഷേത്രത്തിന് സമീപം താന്ഹാ പോള ഉത്സവത്തോടനുബന്ധിച്ച് നടന്ന മേളയിലാണ് സംഭവം. 25കാരിയായ ബാലി മറോതി ടാലികോട്ടെ ജയന്റ് വീലില്‍ കയറിയതായിരുന്നു. റൈഡ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ നീണ്ട മുടി ബെയറിങ്ങില്‍ കുടുങ്ങുകയായിരുന്നു. ശക്തമായി വലിച്ചിഴച്ചതിനെ തുടര്‍ന്ന് തലയില്‍ ഗുരുതരമായ പരിക്കേറ്റു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് റൈഡ് ഉടന്‍ നിര്‍ത്തി യുവതിയെ പുറത്തെടുത്തു. തുടര്‍ന്ന് 108 ആംബുലന്‍സില്‍ പുസാദ് മേഖലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി ചികിത്സയില്‍ തുടരുകയാണ്

Other News in this category



4malayalees Recommends