അന്ധവിശ്വാസത്തിന്റെ പേരില്‍ കൊലപാതകം; മന്ത്രവാദം നടത്തിയെന്നാരോപിച്ച് നാഗ്പൂരില്‍ മരുമകളെ കോടാലികൊണ്ട് വെട്ടിക്കൊന്നു

അന്ധവിശ്വാസത്തിന്റെ പേരില്‍ കൊലപാതകം; മന്ത്രവാദം നടത്തിയെന്നാരോപിച്ച് നാഗ്പൂരില്‍ മരുമകളെ കോടാലികൊണ്ട് വെട്ടിക്കൊന്നു

മന്ത്രവാദം നടത്തിയെന്ന സംശയത്തെ തുടര്‍ന്ന് 42കാരിയായ മരുമകളെ 70കാരനായ ഭര്‍തൃപിതാവ് കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ്. നാഗ്പുരിലെ പഹുനെ ലേഔട്ട് പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം.

ലക്ഷ്മി രവിശങ്കര്‍ പാലിയാണ് കൊല്ലപ്പെട്ടത്. മകന്‍ രവിശങ്കര്‍ 2019ല്‍ മരിച്ചതിന് പിന്നാലെ ലക്ഷ്മി മന്ത്രവാദം നടത്തിയതാണ് മകന്റെ മരണത്തിന് കാരണമെന്നായിരുന്നു ഭര്‍തൃപിതാവ് നത്തുലാല്‍ ഭഗവാന്‍ പാലിയുടെ സംശയം. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ശനിയാഴ്ച വീണ്ടും തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന കോടാലിയെടുത്ത് നത്തുലാല്‍ ലക്ഷ്മിയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

കൊലപാതകത്തിന് പിന്നാലെ നത്തുലാല്‍ കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഗ്‌നിരക്ഷാസേന ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.


Other News in this category



4malayalees Recommends