ചിക്കന്‍ ബിരിയാണി കഴിക്കുന്ന ഗണപതി; വിനായക ചതുര്‍ഥി ഓഫര്‍ വിവാദമായി ; മതവികാരം വ്രണപ്പെടുത്തിയതിന് ഹോട്ടലുടമ അറസ്റ്റില്‍

ചിക്കന്‍ ബിരിയാണി കഴിക്കുന്ന ഗണപതി; വിനായക ചതുര്‍ഥി ഓഫര്‍ വിവാദമായി ; മതവികാരം വ്രണപ്പെടുത്തിയതിന് ഹോട്ടലുടമ അറസ്റ്റില്‍
വിനായക ചതുര്‍ഥിയോടനുബന്ധിച്ച് വ്യത്യസ്തമായ ബിരിയാണി ഓഫര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഹോട്ടലുടമ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. ഗണപതിയെ മോശമായി ചിത്രീകരിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ശെല്‍വരാജ് നല്‍കിയ പരാതിയിലാണ് ഹോട്ടലുടമ ജയന്ത് (30) അറസ്റ്റിലായത്.

ജയന്തിന്റെ ബിരിയാണിക്കടയ്ക്ക് മുന്നില്‍ സ്ഥാപിച്ച ബാനറാണ് വിവാദമായത്. ഗണപതി ചിക്കന്‍ ബിരിയാണി കഴിക്കുന്ന ചിത്രമാണ് ബാനറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വിനായക ചതുര്‍ഥിയോടനുബന്ധിച്ച് ''അറബിക് സ്‌റ്റൈല്‍ 65 ബിരിയാണി 99 രൂപയ്ക്ക്'' എന്നായിരുന്നു ഓഫര്‍ പ്രഖ്യാപനം.

ഞായറും തിങ്കളും മാത്രമാണ് ഓഫര്‍ ലഭ്യമാകുകയെന്നും ബാനറില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബാനറിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവാദമാകുകയായിരുന്നു.

തുടര്‍ന്ന് ഹിന്ദു ദൈവത്തെ മോശമായി ചിത്രീകരിച്ച് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ശെല്‍വരാജ് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ജയന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Other News in this category



4malayalees Recommends