20 വര്‍ഷത്തോളം ഭാര്യയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസ് ; 60 ഓളം കുറ്റങ്ങള്‍ സമ്മതിച്ച് ബ്രിട്ടീഷ് പൗരന്‍

20 വര്‍ഷത്തോളം ഭാര്യയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസ് ; 60 ഓളം കുറ്റങ്ങള്‍ സമ്മതിച്ച് ബ്രിട്ടീഷ് പൗരന്‍
20 വര്‍ഷത്തോളം ഭാര്യയ്ക്ക് മയക്കുമരുന്ന് നല്‍കി ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ 60 കാരനായ ബ്രിട്ടീഷ് പൗരന്‍ 60കുറ്റങ്ങള്‍ സമ്മതിച്ചു. ഭാര്യയെ ബലാത്സംഗം ചെയ്തത് അടക്കം 21 കുറ്റങ്ങളും അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ പങ്കുവച്ചതും ഉള്‍പ്പെടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ സ്റ്റോക്ക്‌പോര്‍ട്ടില്‍ താമസിച്ചിരുന്ന പ്രതിയുടെ പേര് ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി പുറത്തുവിട്ടിട്ടില്ല.

മാഞ്ചസ്റ്ററിലെ മിന്‍ഷുള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതിയില്‍ തിങ്കളാഴ്ച നടന്ന നടപടിക്കിടെയാണ് പ്രതി അവസാനത്തെ 45 കുറ്റങ്ങളും സമ്മതിച്ചത്. ജൂണില്‍ 15 കുറ്റങ്ങള്‍ സമ്മതിച്ചിരുന്നു. ഭാര്യയുടെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും അവരുടെ അനുമതിയില്ലാതെ ലൈംഗീക താല്‍പര്യത്തിനായി പങ്കുവച്ച കുറ്റവും ഇയാള്‍ നേരത്തെ സമ്മതിച്ചിരുന്നു. കോടതിയില്‍ പ്രതി കുറ്റങ്ങള്‍ സമ്മതിക്കുന്നതിനിടെ ഭാര്യ പലപ്പോഴായി പൊട്ടിക്കരയുകയായിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട് 12 സഹപ്രതികള്‍ക്കെതിരെയും വിവിധ ആരോപണമുണ്ട്. ഇവര്‍ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇരയ്ക്ക് പ്രത്യേക സഹായവും പിന്തുണയും നല്‍കിവരുന്നതായി ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അസിസ്റ്റന്റ് പറഞ്ഞു.

Other News in this category



4malayalees Recommends