ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ജീവിതച്ചെലവ് വീണ്ടും ഉയരുന്നതിനിടെ യുകെയിലെ വേതന വളര്‍ച്ചയില്‍ വന്‍ ഇടിവ് ; ശരാശരി ശമ്പള വളര്‍ച്ച 3.9 ശതമാനമായി കുറഞ്ഞു.

ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ജീവിതച്ചെലവ് വീണ്ടും ഉയരുന്നതിനിടെ യുകെയിലെ വേതന വളര്‍ച്ചയില്‍ വന്‍ ഇടിവ് ; ശരാശരി ശമ്പള വളര്‍ച്ച 3.9 ശതമാനമായി കുറഞ്ഞു.
ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ജീവിതച്ചെലവ് വീണ്ടും ഉയരുന്നതിനിടെ യുകെയിലെ വേതന വളര്‍ച്ചയില്‍ ഇടിവ്. ജൂലൈ വരെയുള്ള മൂന്ന് മാസക്കാലയളവില്‍ ബോണസ് ഉള്‍പ്പെടെയുള്ള ശരാശരി ശമ്പള വളര്‍ച്ച 3.9 ശതമാനമായി കുറഞ്ഞു. ജൂണിലെ 4.1 ശതമാനത്തില്‍നിന്നാണ് ഇടിവ്. തൊഴില്‍ വിപണിയിലെ മന്ദതയും തുടരുകയാണ്. കമ്പനികളുടെ പേറോളിലുള്ള തൊഴിലാളികളുടെ എണ്ണം വീണ്ടും കുറഞ്ഞതായി ഓഫിസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കി. റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലെ തൊഴിലവസരങ്ങളിലുണ്ടായ കുറവാണ് പ്രധാന കാരണം.കോവിഡ് കാലയളവ് ഒഴിവാക്കിയാല്‍ ഒരു ദശാബ്ദത്തിലേറെയായി ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിലെ തൊഴില്‍ ഒഴിവുകളെന്ന് ഒഎന്‍എസ് സാമ്പത്തിക സ്ഥിതിവിവര ഡയറക്ടര്‍ ലിസ് മക്വിന്‍ പറഞ്ഞു. തൊഴിലാളികളെ നിയമിക്കുന്ന കാര്യത്തില്‍ ഉയര്‍ന്ന ചെലവ് ചെറുകിട സ്ഥാപനങ്ങളെ പ്രത്യേകിച്ച് ബാധിക്കുന്നതായും അവര്‍ വ്യക്തമാക്കി.

ആഗോള ഊര്‍ജവില ഉയര്‍ന്ന സാഹചര്യത്തില്‍ പലിശനിരക്ക് സംബന്ധിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിര്‍ണായക തീരുമാനത്തിലേക്ക് നീങ്ങുകയാണ്. ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില ബാരലിന് 107 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നതോടെ ബ്രിട്ടനില്‍ പെട്രോള്‍, ഡീസല്‍ വിലകളും വര്‍ധിച്ചിട്ടുണ്ട്.വ്യാഴാഴ്ച നടക്കുന്ന ബാങ്കിന്റെ നിര്‍ണായക യോഗത്തില്‍ നിലവിലെ 3.75 ശതമാനം അടിസ്ഥാന പലിശനിരക്ക് മാറ്റമില്ലാതെ തുടരുമെന്നാണ് വിപണി പ്രതീക്ഷ. എന്നാല്‍ വര്‍ധിച്ചുവരുന്ന പണപ്പെരുപ്പ സമ്മര്‍ദം നിയന്ത്രിക്കാന്‍ 0.25 ശതമാനം പലിശവര്‍ധനയ്ക്കുള്ള സാധ്യതയും പൂര്‍ണമായും തള്ളിക്കളയുന്നില്ല.അടുത്ത വര്‍ഷം അവസാനത്തോടെ പലിശനിരക്ക് 4.75 ശതമാനം വരെ ഉയര്‍ത്താന്‍ ബാങ്ക് കുറഞ്ഞത് നാല് തവണ നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് സൂചനകള്‍

ബോണസ് ഒഴിവാക്കിയുള്ള വേതന വളര്‍ച്ച 3.5 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്. തൊഴിലില്ലായ്മ നിരക്കും 4.9 ശതമാനത്തിലാണ്. ഇത് 5 ശതമാനമായി ഉയരുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനത്തെ മറികടന്ന കണക്കാണ്.

അതേസമയം, തൊഴിലുടമകള്‍ക്കുള്ള നികുതി വര്‍ധനയും മിനിമം വേതനത്തിലെ ഉയര്‍ച്ചയും തൊഴില്‍ വിപണിയിലെ മാന്ദ്യത്തിന് കാരണമാകുന്നുണ്ട്. തൊഴിലുടമകള്‍ പുതിയ നിയമനങ്ങള്‍ നടത്താന്‍ തയ്യാറാകുന്നില്ല.

Other News in this category



4malayalees Recommends