മലയാളി ഫിസിയോയ്ക്ക് മദ്യപിച്ച് വാഹനം ഓടിച്ചതിന് 12 മാസത്തെ വിലക്ക്; വിലക്ക് കിട്ടുന്നതിന് മുന്‍പ് തന്നെ ഇന്ത്യയിലേക്ക് മടങ്ങി പുതിയ ക്ലിനിക്ക് തുടങ്ങി; നാട്ടില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നതൊന്നും ഗുരുതര പ്രശ്‌നമല്ലെന്ന് ട്രിബ്യൂണലില്‍ ന്യായീകരണം

മലയാളി ഫിസിയോയ്ക്ക് മദ്യപിച്ച് വാഹനം ഓടിച്ചതിന് 12 മാസത്തെ വിലക്ക്; വിലക്ക് കിട്ടുന്നതിന് മുന്‍പ് തന്നെ ഇന്ത്യയിലേക്ക് മടങ്ങി പുതിയ ക്ലിനിക്ക് തുടങ്ങി; നാട്ടില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നതൊന്നും ഗുരുതര പ്രശ്‌നമല്ലെന്ന് ട്രിബ്യൂണലില്‍ ന്യായീകരണം
മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച മലയാളി ഫിസിയോതെറാപ്പിസ്റ്റിന് യുകെയില്‍ പ്രാക്ടീസിംഗ് വിലക്ക്. 45-കാരന്‍ ബിജോയ് ബ്രൈഡ്‌വിന്‍ തോമസിനാണ് 2024 മാര്‍ച്ചിലെ മദ്യപിച്ചുള്ള വാഹനം ഓടിക്കലിന്റെ പേരില്‍ വിലക്ക് വന്നിരിക്കുന്നത്. നിയമപരമായ പരിധിയുടെ മൂന്നിരട്ടി മദ്യപിച്ച് വാഹനം അങ്ങോട്ടും, ഇങ്ങോട്ടും ഓടിക്കുന്നത് ശ്രദ്ധിച്ചാണ് പോലീസ് പിടികൂടിയത്.

ലൈസന്‍സില്ലാതെ ഡ്രൈവ് ചെയ്തതിനും, ഇന്‍ഷുറന്‍സ് ഇല്ലാത്തതിനും തോമസ് ശിക്ഷിക്കപ്പെട്ടിരുന്നു. രണ്ട് വര്‍ഷത്തെ ഡ്രൈവിംഗ് വിലക്കാണ് ഇതിന് നല്‍കിയത്. ഇതിനിടെയാണ് ഹെല്‍ത്ത് & കെയര്‍ പ്രൊഫഷന്‍സ് ട്രിബ്യൂണല്‍ സര്‍വ്വീസിന്റെ വിചാരണയില്‍ തോമസ് നിരുത്തരവാദപരമായ ന്യായങ്ങള്‍ നിരത്തിയത്.

ഇന്ത്യയില്‍ യുകെ പോലെ മദ്യപിച്ചുള്ള ഡ്രൈവിംഗ് ഗുരുതരമായി കാണുന്നില്ലെന്നാണ് തോമസ് വാദിച്ചത്. കൂടാതെ മദ്യപിച്ച് ഡ്രൈവ് ചെയ്തത് ഒരു പ്രശ്‌നമുള്ള കാര്യമായി താന്‍ കാണുന്നില്ലെന്നും ഇയാള്‍ പറഞ്ഞു. ഇതൊരു ക്രിമിനല്‍ കുറ്റമല്ലെന്ന നിലപാടാണ് തോമസ് ചൂണ്ടിക്കാണിച്ചതെന്ന് അച്ചടക്ക സമിതി വിചാരണയില്‍ വ്യക്തമായി.

2019 മുതല്‍ സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ റിലീഫ്‌സേക്ക് ഫിസിയോസൊലൂഷന്‍സ് എന്ന സ്ഥാപനം നടത്തിരുന്നു. ഇത് നിര്‍ത്തി പിന്നീട് ഇന്ത്യയില്‍ പുതിയ സ്ഥാപനം തുടങ്ങി. ഫിസിയോതെറാപ്പിസ്റ്റിന്റെ നിലപാട് സാധാരണ ജനങ്ങളെ ഭയപ്പെടുത്തുകയും, ഇത് പ്രൊഫഷണല്‍ നിലവാരം ഉയര്‍ത്തിപ്പിടിക്കുന്നില്ലെന്നും എച്ച്‌സിപിടിഎസ് വ്യക്തമാക്കി.

Other News in this category



4malayalees Recommends