ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി ആറാം മാസവും ഭവനവിലയില്‍ വീണ്ടും ഇടിവ്

ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായി ആറാം മാസവും ഭവനവിലയില്‍ വീണ്ടും ഇടിവ്
ഓസ്ട്രേലിയയില്‍ ഭവനവില തുടര്‍ച്ചയായ ആറാം മാസവും കുറഞ്ഞു. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഭവനവില നീങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സെപ്റ്റംബര്‍ മാസത്തില്‍ ദേശീയതലത്തില്‍ വീടുകളുടെ മൂല്യം 1.1 ശതമാനം കുറഞ്ഞു. ബ്രിസ്‌ബെയ്‌നില്‍ 1.5 ശതമാനവും സിഡ്‌നിയില്‍ 1.4 ശതമാനവും മെല്‍ബണില്‍ 0.7 ശതമാനവും വില കുറഞ്ഞു. അതേസമയം ഡാര്‍വിനില്‍ 0.4 ശതമാനം വര്‍ധന രേഖപ്പെടുത്തി.

ഭവനവിലയിലെ ഇടിവ് ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പ്രത്യേകിച്ച് യുവാക്കള്‍ക്ക് താങ്ങാനാവുന്ന വീടുകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ട്രഷറര്‍ അറിയിച്ചു.

Other News in this category



4malayalees Recommends