മദ്യവും മയക്കുമരുന്നും നല്‍കി 2 ദിവസം തടങ്കലില്‍ വെച്ച് പീഡനം; സ്പായിലെ ജോലിക്ക് വേണ്ടി എത്തിയ യുവതി നേരിട്ടത് ക്രൂരത

മദ്യവും മയക്കുമരുന്നും നല്‍കി 2 ദിവസം തടങ്കലില്‍ വെച്ച് പീഡനം; സ്പായിലെ ജോലിക്ക് വേണ്ടി എത്തിയ യുവതി നേരിട്ടത് ക്രൂരത
കളമശ്ശേരിയില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്. മയക്കുമരുന്നും മദ്യവും നല്‍കി രണ്ടുദിവസം തടങ്കലില്‍ വച്ചായിരുന്നി പീഡനം. സെപ്റ്റംബര്‍ രണ്ട് മൂന്ന് തീയതികളിലാണ് കൂട്ട ബലാല്‍സംഗം നടന്നത്. സംഭവത്തില്‍ യുവതിയടക്കം രണ്ടുപേരെ കൂടി ഇനിയും പിടികൂടാന്‍ ഉണ്ടെന്ന് പോലീസ് അറിയിച്ചു. ബലാല്‍സംഗത്തിന് ഇരയായ യുവതി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊച്ചിയില്‍ ഭര്‍ത്താവിന് ഒപ്പം താമസിക്കുകയായിരുന്ന യുവതി സ്പായിലെ ജോലി പരസ്യം കണ്ട് ഇന്റര്‍വ്യൂവിന് പോയപ്പോഴാണ് അതിക്രൂരമായ സംഭവം ഉണ്ടായത്. സ്പായിലേക്ക് മാനേജര്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കുകയായിരുന്നു. ഇന്റര്‍വ്യൂ നടത്തിയ ശേഷം ആയിരുന്നു കൂട്ടബലാല്‍സംഗം.

Other News in this category



4malayalees Recommends