സ്ത്രീധനത്തിന്റെ പേരില്‍ പീഡനം; സൗദിയിലുള്ള കൊല്ലം സ്വദേശിക്കായ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ പൊലീസ്

സ്ത്രീധനത്തിന്റെ പേരില്‍ പീഡനം; സൗദിയിലുള്ള കൊല്ലം സ്വദേശിക്കായ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ പൊലീസ്
കൊല്ലം നീണ്ടകര മണ്ണാത്തറ സ്വദേശിനിയെ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് നന്ദുവിനായി ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കാനുള്ള നീക്കവുമായി പൊലീസ്. നിലവില്‍ ഇയാള്‍ സൗദിയില്‍ തുടരുകയാണ്. സ്ത്രീധനത്തിന്റെയും സംശയത്തിന്റെയും പേരിലായിരുന്നു ക്രൂര പീഡനം എന്നാണ് ഭാര്യയുടെ പരാതി. ചവറ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നന്ദുവിന്റെ മാതാപിതാക്കളും കേസില്‍ പ്രതിയാണ്. വിവാഹം കഴിഞ്ഞ് ഓഴ്ചയ്ക്ക് ശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാരും ഭര്‍ത്താവും ചേര്‍ന്ന് പീഡനം തുടങ്ങിയെന്നാണ് പരാതി.

സൗദിയിലെ വീട്ടില്‍ വെച്ച് ലാപ്‌ടോപ് ചാര്‍ജര്‍, ബെല്‍റ്റ്, കുക്കര്‍, മറ്റ് അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് നിരന്തരം മര്‍ദിക്കുമായിരുന്നെന്നും കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഇല്ലാത്ത കാര്യങ്ങള്‍ പറയിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഭീഷണിപ്പെടുത്തി റെക്കോര്‍ഡ് ചെയ്ത ശബ്ദരേഖ ഭര്‍ത്താവ് പ്രചരിപ്പിച്ചെന്നും പറയുന്നു. യുവതിയുടെ പരാതിയില്‍ ചവറ പൊലീസ് പരിമണം സ്വദേശിയായ ഭര്‍ത്താവ് നന്ദു, അച്ഛന്‍ ദിനേശ്, അമ്മ ജഗദമ്മ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സെപ്റ്റംബര്‍ 30ന് നാട്ടില്‍ മടങ്ങിയെത്തിയ യുവതിയുടെ ശരീരമാസകലം മര്‍ദനമേറ്റ പാടുകളും മുറിവുകളുമാണ്. യുവതി കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Other News in this category



4malayalees Recommends