പസഫിക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി യാത്ര തിരിച്ചു

പസഫിക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി യാത്ര തിരിച്ചു
ഫിജിയില്‍ നടക്കുന്ന പസഫിക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസി സിഡ്‌നിയില്‍ നിന്ന് യാത്ര തിരിച്ചു. നാല് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ അമ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

പസഫിക് മേഖലയിലെ പ്രമുഖ രാജ്യമെന്ന നിലയില്‍ കാലാവസ്ഥാ സംരക്ഷണവുമായി ബന്ധപ്പെട്ട ഓസ്‌ട്രേലിയയുടെ നിലപാടുകളും പ്രവര്‍ത്തനങ്ങളും ഉച്ചകോടിയില്‍ പരിശോധനയ്ക്ക് വിധേയമാകും. ഫെഡറല്‍ പരിസ്ഥിതി മന്ത്രി ക്രിസ് ബോവനും ഉച്ചകോടിയില്‍ പങ്കെടുക്കും.

Other News in this category



4malayalees Recommends