ക്വീന്‍സ്ലാന്‍ഡില്‍ നിയമപരമായ സിഗരറ്റുകളുടെ വില്‍പ്പന കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്

ക്വീന്‍സ്ലാന്‍ഡില്‍ നിയമപരമായ സിഗരറ്റുകളുടെ വില്‍പ്പന കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്
നിയമവിരുദ്ധ പുകയില വ്യാപാരത്തിനെതിരായ നടപടികള്‍ക്ക് ശേഷം ക്വീന്‍സ്ലാന്‍ഡില്‍ നിയമപരമായ സിഗരറ്റുകളുടെ വില്‍പ്പന കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. ഇലിസിറ്റ് ടൊബാക്കോ ആന്‍ഡ് ഇ-സിഗരറ്റ് കമ്മീഷണറാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ക്വീന്‍സ്ലാന്‍ഡിലെ സിഗരറ്റ് വില്‍പ്പന ഇരട്ടിയിലധികമായി വര്‍ധിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.


നവംബറില്‍ പുതിയ എന്‍ഫോഴ്സ്മെന്റ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ആദ്യ മാസത്തില്‍ നിയമപരമായ സിഗരറ്റ് വില്‍പ്പനയില്‍ അമ്പത്തിയഞ്ച് ശതമാനം വര്‍ധനയുണ്ടായി. തുടര്‍ന്നുള്ള ആറുമാസത്തേക്കും വില്‍പ്പന മുന്‍പുണ്ടായിരുന്ന നിലവാരത്തേക്കാള്‍ കുറഞ്ഞത് നാല്പത് ശതമാനം കൂടുതലായി തുടരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ദേശീയതലത്തില്‍ ഇതേ കാലയളവിലെ സിഗരറ്റ് വില്‍പ്പനയില്‍ കാര്യമായ മാറ്റമുണ്ടായില്ല.

Other News in this category



4malayalees Recommends