ഓസ്‌ട്രേലിയയിലുടനീളം നടന്ന ലേലങ്ങളില്‍ വീടുവില്‍പ്പന ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയിലുടനീളം നടന്ന ലേലങ്ങളില്‍ വീടുവില്‍പ്പന ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയയില്‍ ലേലത്തിന് വെക്കുന്ന വീടുകളുടെ എണ്ണം കൂടിയെങ്കിലും, ഓക്ഷന്‍ ക്ലിയറന്‍സ് നിരക്ക് കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയതായി റിപ്പോര്‍ട്ട്.

മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ കോര്‍ലോജിക്കാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിറ്റുപോകാത്ത വീടുകളുടെ എണ്ണത്തില്‍ ഇരുപത് ശതമാനത്തിലധികം വര്‍ധനയുണ്ടായതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയിലുടനീളം നടന്ന ലേലങ്ങളില്‍ പകുതിയില്‍ താഴെ വീടുകള്‍ മാത്രമാണ് വിറ്റുപോയത്.

Other News in this category



4malayalees Recommends