സൗദി അറേബ്യയിലേക്ക് സൈന്യത്തെ അയക്കാന്‍ പാക്കിസ്ഥാനും തുര്‍ക്കിയും; 'മക്ക പ്രതിരോധ കരാര്‍' പ്രാബല്യത്തില്‍

സൗദി അറേബ്യയിലേക്ക് സൈന്യത്തെ അയക്കാന്‍ പാക്കിസ്ഥാനും തുര്‍ക്കിയും; 'മക്ക പ്രതിരോധ കരാര്‍' പ്രാബല്യത്തില്‍
യെമനിലെ ഹുതി വിമതരില്‍ നിന്ന് നേരിടുന്ന രൂക്ഷമായ ആക്രമണ പശ്ചാത്തലത്തില്‍ സൗദി അറേബ്യയുടെ സംരക്ഷണത്തിനായി പാക്കിസ്ഥാനും തുര്‍ക്കിയും സൈന്യത്തെ വിന്യസിക്കുന്നു. സൗദി അറേബ്യ, പാക്കിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഒപ്പുവെച്ച 'മക്ക സംയുക്ത പ്രതിരോധ കരാറിന്റെ' ഭാഗമായി വേഗത്തില്‍ സൈന്യത്തെ അയക്കാന്‍ മൂന്ന് രാജ്യങ്ങളും തീരുമാനിച്ചു.

റിയാദില്‍ ചേര്‍ന്ന അടിയന്തര യോഗത്തിന് ശേഷമാണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. പാക്കിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീര്‍, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാര്‍, പ്രതിരോധ മന്ത്രി ഖവാജ ആസിഫ് എന്നിവരുള്‍പ്പെടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

സൗദി അറേബ്യയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും നേരെയുള്ള ഏതൊരു ഭീഷണിയെയും ശക്തമായി തള്ളിക്കളയുന്നതായി മൂന്ന് രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. കരാറിലെ കൂട്ടായ പ്രതിരോധ വ്യവസ്ഥകള്‍ അടിയന്തരമായി നടപ്പിലാക്കാനും ആവശ്യമായ സൈനിക ശേഷിയും സേനയെയും സൗദിയില്‍ അതിവേഗം വിന്യസിക്കാനും ധാരണയായിട്ടുണ്ട്.

സൗദിയില്‍ സൈന്യത്തെ എത്രയും വേഗം വിന്യസിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും എത്ര സൈനികരെ അയക്കുമെന്നോ അവരുടെ കൃത്യമായ ചുമതല എന്തായിരിക്കുമെന്നോ വ്യക്തമാക്കിയിട്ടില്ല.

നാറ്റോയിലെ രണ്ടാമത്തെ വലിയ സൈനിക ശക്തിയായ തുര്‍ക്കി, മുസ്ലിം ലോകത്തെ ഏക ആണവ ശക്തിയായ പാക്കിസ്ഥാന്‍, ഗള്‍ഫിലെ പ്രമുഖ ശക്തിയായ സൗദി അറേബ്യ എന്നിവര്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പ്രതിരോധ കരാര്‍ ഓഗസ്റ്റിലാണ് ഒപ്പുവെച്ചത്. കരാറിലെ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ആക്രമണമുണ്ടായാല്‍ മറ്റ് രാജ്യങ്ങള്‍ സഹായത്തിനെത്തണം എന്നാണ് വ്യവസ്ഥ.

Other News in this category



4malayalees Recommends