ഓസ്ട്രേലിയയിലെ കുടിയേറ്റം വെട്ടിക്കുറയ്ക്കാന്‍ പ്രതിപക്ഷ സഖ്യം; നാല് വര്‍ഷത്തില്‍ 6.5 ലക്ഷം താല്‍ക്കാലിക വിസകള്‍ കുറയ്ക്കും

ഓസ്ട്രേലിയയിലെ കുടിയേറ്റം വെട്ടിക്കുറയ്ക്കാന്‍ പ്രതിപക്ഷ സഖ്യം; നാല് വര്‍ഷത്തില്‍ 6.5 ലക്ഷം താല്‍ക്കാലിക വിസകള്‍ കുറയ്ക്കും
ഓസ്ട്രേലിയയിലെ കുടിയേറ്റ നയം കടുപ്പിക്കാനുള്ള വന്‍ പദ്ധതിയുമായി പ്രതിപക്ഷമായ ലിബറല്‍-നാഷണല്‍ സഖ്യം. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റ വെട്ടിക്കുറയ്ക്കലാണ് നിര്‍ദേശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്ലര്‍ പറഞ്ഞു.

സഖ്യത്തിന്റെ നിര്‍ദേശപ്രകാരം അടുത്ത നാല് വര്‍ഷത്തിനിടെ 6.5 ലക്ഷം താല്‍ക്കാലിക വിസകള്‍ കുറയ്ക്കും. നിലവിലെ നിരക്കിന്റെ ഏകദേശം മൂന്നിലൊന്നായി വാര്‍ഷിക നെറ്റ് ഓവര്‍സീസ് മൈഗ്രേഷന്‍ കുറയ്ക്കാനും പദ്ധതിയുണ്ട്.

ആദ്യ രണ്ട് വര്‍ഷങ്ങളില്‍ വാര്‍ഷിക നെറ്റ് കുടിയേറ്റം ഒരു ലക്ഷം ആയി പരിമിതപ്പെടുത്തും. നാലാം വര്‍ഷത്തോടെ ഇത് 1.6 ലക്ഷമായി ഉയര്‍ത്തും. അതേസമയം, രാജ്യത്തിന്റെ തൊഴില്‍ വിപണിയുടെ ആവശ്യകത പരിഗണിച്ച് കഴിവുള്ള തൊഴിലാളികള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുമെന്നും സഖ്യം വ്യക്തമാക്കി. മാനവിക വിഭാഗത്തിലുള്ള വിസകളിലും കുറവ് വരുത്താനാണ് പദ്ധതി.

ഉയര്‍ന്ന ജീവിതച്ചെലവും വീടുകളുടെ ലഭ്യതക്കുറവും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കിടെ ഓസ്ട്രേലിയയില്‍ കുടിയേറ്റ വിരുദ്ധ വികാരം ശക്തമാകുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.

Other News in this category



4malayalees Recommends